---
title: "എസ്എഫ്‌ഐ അഖിലേന്ത്യ സമ്മേളനം; കായപ്പനിച്ചിയിൽ കൊടിമര ജാഥക്ക് സ്വീകരണം "
english_title: "SFI All India Conference Flag procession welcomed Kayapannichi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298705/sfi-all-india-conference-flag-procession-welcomed-kayapannichi"
published_at: "2025-06-26T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685d4ff417868_welcome.jpg"
keywords: []
---

# എസ്എഫ്‌ഐ അഖിലേന്ത്യ സമ്മേളനം; കായപ്പനിച്ചിയിൽ കൊടിമര ജാഥക്ക് സ്വീകരണം 

> **Lead Summary:** **നാദാപുരം: **കോഴിക്കോട് നടക്കുന്ന എസ്എഫ്‌ഐ അഖിലേന്ത്യ സമ്മേളനത്തിന്റെ പൊതുസമ്മേളന നഗറിൽ ഉയർത്താനുള്ള കൊടിമര ജാഥക്ക് ജില്ല അതിർത്തിയായ കായപ്പനിച്ചിയിൽ ഉജ്ജ്വല വരവേൽപ്പ് നല്കി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി.വസീഫ് ഹാരാർപ്പണം നടത്തി സ്വീകരിച്ചു.

## Article Content

**നാദാപുരം: **കോഴിക്കോട് നടക്കുന്ന എസ്എഫ്‌ഐ അഖിലേന്ത്യ സമ്മേളനത്തിന്റെ പൊതുസമ്മേളന നഗറിൽ ഉയർത്താനുള്ള കൊടിമര ജാഥക്ക് ജില്ല അതിർത്തിയായ കായപ്പനിച്ചിയിൽ ഉജ്ജ്വല വരവേൽപ്പ് നല്കി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി.വസീഫ് ഹാരാർപ്പണം നടത്തി സ്വീകരിച്ചു.

സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ കെ ദിനേശൻ, പി പി ചാത്തു, ഏരിയ സെക്രട്ടറി എ മോഹൻ ദാസ്, ജില്ല കമ്മിറ്റി അംഗം എൽ.ജി ലിജീഷ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് എ.കെ.അമൽരാജ്, എഫ്ഐഐ സംസ്ഥാന കമ്മിറ്റി അംഗം കെ.സി.ഫർഹാൻ, ജില്ലാ വൈസ് പ്രസിഡന്റ് അശ്വന്ത് ചന്ദ്ര എന്നിവർ ചേർന്ന് ജില്ലയിലേക്ക് സ്വീകരിച്ചാനയിച്ചു.

ബാന്റ് വാദ്യങ്ങളും വർണ ബലൂണുകളും അകമ്പടിയായി. നൂറുകണക്കിന് വിദ്യാർഥികളും ബഹുജനങ്ങളും സ്വീകരണത്തിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298705/sfi-all-india-conference-flag-procession-welcomed-kayapannichi)