---
title: "വാഹന പരിശോധനക്കിടെ എംഡിഎംഎയുമായി ചെക്യാട് സ്വദേശികള്‍ അറസ്റ്റില്‍"
english_title: "Chekyad natives arrested MDMA during vehicle inspection"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298780/chekyad-natives-arrested-mdma-during-vehicle-inspection"
published_at: "2025-06-27T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e2b341adce_arrest.jpg"
keywords: []
---

# വാഹന പരിശോധനക്കിടെ എംഡിഎംഎയുമായി ചെക്യാട് സ്വദേശികള്‍ അറസ്റ്റില്‍

> **Lead Summary:** **നാദാപുരം: **എംഡിഎംഎയുമായി രണ്ട് യുവാക്കളെ വളയം പോലീസ് അറസ്റ്റ് ചെയ്തു. ചെക്യാട് പുളിയാവ് സ്വദേശികളായ കൈതോറ മീത്തൽ മുഹമ്മദ് സ്വാലിഹ്, കൈതോറയിൽ മുഹമ്മദ് അജമൽ എന്നിവരെയാണ് വളയം സബ് ഇൻസ്പെക്ടർ വി.കെ.മനീഷും സംഘവും അറസ്റ്റ് ചെയ്തത്.

## Article Content

**നാദാപുരം: **എംഡിഎംഎയുമായി രണ്ട് യുവാക്കളെ വളയം പോലീസ് അറസ്റ്റ് ചെയ്തു. ചെക്യാട് പുളിയാവ് സ്വദേശികളായ കൈതോറ മീത്തൽ മുഹമ്മദ് സ്വാലിഹ്, കൈതോറയിൽ മുഹമ്മദ് അജമൽ എന്നിവരെയാണ് വളയം സബ് ഇൻസ്പെക്ടർ വി.കെ.മനീഷും സംഘവും അറസ്റ്റ് ചെയ്തത്.

പാറക്കടവിന് സമീപം വാഹന പരിശോധനക്കിടെ സ്കൂട്ടർ യാത്രികരായ യുവാക്കളെ പരിശോധിച്ചപ്പോൾ ഇവരിൽ നിന്നു 1.180 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സ്‌കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298780/chekyad-natives-arrested-mdma-during-vehicle-inspection)