---
title: "നടുറോഡിലേക്കോ? ഭൂമിവാതുക്കലിലെ ഓട്ടോറിക്ഷ സ്റ്റാൻഡ് മാറ്റുന്നതിനെ ചൊല്ലി തർക്കം"
english_title: "Controversy over relocation autorickshaw stand Bhumivathukkal vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298829/controversy-over-relocation-autorickshaw-stand-bhumivathukkal-vanimel-new"
published_at: "2025-06-27T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e4d047d4ee_boomivathukkal.jpg"
keywords: []
---

# നടുറോഡിലേക്കോ? ഭൂമിവാതുക്കലിലെ ഓട്ടോറിക്ഷ സ്റ്റാൻഡ് മാറ്റുന്നതിനെ ചൊല്ലി തർക്കം

> **Lead Summary:** **വാണിമേൽ: **വാണിമേൽ ഭൂമിവാതുക്കൽ അങ്ങാടിയിലെ ഓട്ടോറിക്ഷ സ്റ്റാൻഡ് മാറ്റുന്നതിനെ ചൊല്ലി തർക്കം. ഓട്ടോതൊഴിലാളികളും വ്യാപാരികളും തമ്മിലുള്ള തർക്കത്തെ തുടർന്ന് പൊലീസ് ഇടപ്പെട്ടു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

## Article Content

**വാണിമേൽ: **വാണിമേൽ ഭൂമിവാതുക്കൽ അങ്ങാടിയിലെ ഓട്ടോറിക്ഷ സ്റ്റാൻഡ് മാറ്റുന്നതിനെ ചൊല്ലി തർക്കം. ഓട്ടോതൊഴിലാളികളും വ്യാപാരികളും തമ്മിലുള്ള തർക്കത്തെ തുടർന്ന് പൊലീസ് ഇടപ്പെട്ടു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

വളയം റോഡിലാണ് നിലവിൽ ഓട്ടോ സ്റ്റാൻഡ് പ്രവർത്തിക്കുന്നത്. ഇത് കല്ലാച്ചി വിലങ്ങാട് മെയിൻ റോഡിലേക്ക് മാറ്റുന്നതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. വാണിമേൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻ വശത്തെ വാണിമേൽ സർവീസ് സഹകരണ ബാങ്ക് പ്രവേശനകവാടത്തിന് സമീപം ഓട്ടോറിക്ഷകൾ നിർത്തിയിട നായിരുന്നു ആദ്യശ്രമം.

ഏറെ തിരക്കും ഗതാഗത കുരുക്കുമുണ്ടാകുന്ന മെയിൽ റോഡിൽ ഓട്ടോറിക്ഷ സ്റ്റാൻഡ് ഉണ്ടാകുന്നത് ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.

വളയം റോഡിലെ ഓട്ടോറിക്ഷ സ്റ്റാൻഡിനടുത്തുള്ള സ്വകാര്യ കെട്ടിടം അപകട ഭീഷണി ഉയർത്തുന്നതിനാലാണ് താത്കാലികമായി ഓട്ടോറിക്ഷ സ്റ്റാൻഡ് മാറ്റുന്നത് എന്നാണ് ഓട്ടോ തൊഴിലാളികൾ പറയുന്നത്. ഗ്രാമ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടാണ് സ്റ്റാൻഡ് മാറ്റാൻ ആലോചിച്ചതെന്ന് ഓട്ടോ തൊഴിലാളികൾ പറയുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298829/controversy-over-relocation-autorickshaw-stand-bhumivathukkal-vanimel-new)