---
title: "ശക്തമായ കാറ്റ്; എടച്ചേരിയിൽ കടയുടെ മുകളിൽ തെങ്ങ് വീണു"
english_title: "Strong wind Coconut tree falls top shop Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298859/strong-wind-coconut-tree-falls-top-shop-edachery"
published_at: "2025-06-27T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e631740674_wind.jpg"
keywords: []
---

# ശക്തമായ കാറ്റ്; എടച്ചേരിയിൽ കടയുടെ മുകളിൽ തെങ്ങ് വീണു

> **Lead Summary:** **എടച്ചേരി: ** ശക്തമായ കാറ്റും മഴയും മൂലം എടച്ചേരി സെൻട്രലിൽ തെങ്ങ് വീണു. എടച്ചേരി സെൻട്രലിലെ അമ്മായി മുക്ക് ബസ്റ്റോപ്പിന് സമീപത്തെ ചെങ്ങോട്ടി കണ്ടി ഉസ്മാന്റെ കടയുടെ മുകളിലാണ് കല്പക വൃക്ഷമായ തെങ്ങ് കടപുഴകി വീണത്.

## Article Content

**എടച്ചേരി: ** ശക്തമായ കാറ്റും മഴയും മൂലം എടച്ചേരി സെൻട്രലിൽ തെങ്ങ് വീണു. എടച്ചേരി സെൻട്രലിലെ അമ്മായി മുക്ക് ബസ്റ്റോപ്പിന് സമീപത്തെ ചെങ്ങോട്ടി കണ്ടി ഉസ്മാന്റെ കടയുടെ മുകളിലാണ് കല്പക വൃക്ഷമായ തെങ്ങ് കടപുഴകി വീണത്.

നേരത്തെ പലചരക്ക് കടയായിരുന്ന ഇവിടെ ഇപ്പോൾ, വാടക ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്. കടയിലോ ബസ്റ്റോപ്പിലോ ആളില്ലാതിരുന്നത് അപകടം ഒഴിവാക്കി. കുലച്ച തെങ്ങ് പാടെ വീണത് ഉടമയ്ക്ക് നഷ്ടമുണ്ടാക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298859/strong-wind-coconut-tree-falls-top-shop-edachery)