---
title: "ജനശ്രദ്ധ നേടി; നാദാപുരത്ത് ജെ.സി.ഐയുടെ ലഹരി വിരുദ്ധ ബോധവൽക്കരണം"
english_title: "JCI anti drug awareness campaign attracts public attention Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298902/jci-anti-drug-awareness-campaign-attracts-public-attention-nadapuram-"
published_at: "2025-06-27T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e85544fcc3_jci.jpg"
keywords: []
---

# ജനശ്രദ്ധ നേടി; നാദാപുരത്ത് ജെ.സി.ഐയുടെ ലഹരി വിരുദ്ധ ബോധവൽക്കരണം

> **Lead Summary:** **നാദാപുരം: **ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജെ.സി.ഐ യുടെ ബഡകര ടൗൺ, കല്ലാച്ചി, കുറ്റ്യാടി ടൗൺ, പുതിയനിരത്ത് എന്നീ യൂനിറ്റുകൾ നാദാപുരം പോലീസ് കൺട്രോൾ റൂമുമായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി ശ്രദ്ധേയമായി. നൂറുകണക്കിന് വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും അണിനിരത്തിക്കൊണ്ട് രണ്ട് വേദികളിലായാണ് പരിപാടി നടന്നത്.

## Article Content

**നാദാപുരം: **ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജെ.സി.ഐ യുടെ ബഡകര ടൗൺ, കല്ലാച്ചി, കുറ്റ്യാടി ടൗൺ, പുതിയനിരത്ത് എന്നീ യൂനിറ്റുകൾ നാദാപുരം പോലീസ് കൺട്രോൾ റൂമുമായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി ശ്രദ്ധേയമായി. നൂറുകണക്കിന് വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും അണിനിരത്തിക്കൊണ്ട് രണ്ട് വേദികളിലായാണ് പരിപാടി നടന്നത്.

കായക്കൊടി കെ.പി.ഇ.എസ്. ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ഉദ്ഘാടന സെഷനിൽ 400-ൽ അധികം വിദ്യാർത്ഥികൾ പങ്കെടുത്തു. ജെ.സി.ഐ. കുറ്റ്യാടി ടൗൺ പ്രസിഡന്റ് ജെ.എഫ് എം. അർജുൻ കെ. നായർ സ്വാഗതം ആശംസിച്ചു. ജെ.സി.ഐ. കല്ലാച്ചി പ്രസിഡന്റ് ജെ.സി. ഷംസുദ്ദീൻ ഇല്ലത്ത് അധ്യക്ഷത വഹിച്ചു.

നാദാപുരം കൺട്രോൾ റൂം സർക്കിൾ ഇൻസ്പെക്ടർ  സ്മിതേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ. ഇന്ത്യ സോൺ 21 വൈസ് പ്രസിഡന്റ് സെനറ്റർ അജീഷ് ബാലകൃഷ്ണൻ, സോൺ ഡയറക്ടർ സെനറ്റർ. ഗോകുൽ ജെ.ബി., കെ.പി.ഇ.എസ്. കായക്കൊടി പ്രിൻസിപ്പൽ ശ്രീമതി. ജന്നത്ത്‌, നജീബ്‌ നൂർമ്മഹൽ, സവാദ്‌ പൂമുഖം, സജീർ, റഫീഖ്‌, മുനീർ മാസ്റ്റർ, ആനേരി നസീർ, സക്കീന ടീച്ചർഎന്നിവർ ആശംസകൾ അർപ്പിച്ചു. ബടകര ടൌൺ പ്രസിഡന്റ്‌ ജെ സി നിധീഷ് നന്ദി പ്രകാശിപ്പിച്ചു.

നാദാപുരം ടി.ഐ.എം. ഗേൾസ് ഹൈസ്കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ 200-ൽ അധികം വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രമുഖ പ്രഭാഷകനും കണ്ട്രോൾ റൂം ഉദ്യോഗസ്ഥനുമായ രംഗീഷ് കടവത്ത് കിട്ടികൾക്കായി ക്വിസ് മത്സരം നടത്തി. പ്രമുഖ മാന്ത്രികൻ രതീഷ്‌മേമുണ്ടയുടെ വിസ്മയിപ്പിക്കുന്ന മാജിക് ഷോയും പുറമേരി ഗവ. യു പി. സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ഹൃദയസ്പർശിയായ നൃത്ത- നാടക ശില്പവും ഇരു വേദികളിലും വിദ്യാർത്ഥികൾക്ക് പ്രചോദനവും ഉണർവും നൽകി.

> "മയക്കുമരുന്നിനോട് നോ പറയുക" എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ജെ.സി.ഐയും കേരള പോലീസും ചേർന്ന് ടീ-ഷർട്ടുകളും തൊപ്പികളും വിതരണം ചെയ്യുകയും വാഹനങ്ങളിലും പൊതുസ്ഥലങ്ങളിലും ബോധവൽക്കരണ സ്റ്റിക്കറുകൾ പതിക്കുകയും ചെയ്തു.

മയക്കുമരുന്നിനെതിരായ ഒരു ബോധവൽക്കരണ പരിപാടി എന്നതിലുപരി, യുവതലമുറയുടെ ആരോഗ്യകരവും സുരക്ഷിതവുമായ ഭാവിക്കായുള്ള ഒരു കൂട്ടായ മുന്നേറ്റത്തിനുള്ള നാന്ദി കുറിക്കലായി ഈ പരിപാടി മാറി. മയക്കുമരുന്നിനോട് 'നോ' പറയുകയും ജീവിതത്തോട് 'യെസ്' പറയുകയും ചെയ്യുന്ന ഒരു തലമുറയെ കെട്ടിപ്പടുക്കാൻ ഒന്നിച്ച് മുന്നോട്ട് പോകണമെന്ന് ജെ സി ഐ യും നാദാപുരം പോലീസും ആഹ്വാനം ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298902/jci-anti-drug-awareness-campaign-attracts-public-attention-nadapuram-)