---
title: "ഉമ്മത്തൂർ എസ്.ഐ.ഹയർ സെക്കൻ്ററി സ്കൂ‌ളിൽ ഓഫീസ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു "
english_title: "Office complex inaugurated Ummathur SI Higher Secondary School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298905/office-complex-inaugurated-ummathur-si-higher-secondary-school"
published_at: "2025-06-27T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e88b1afbdf_office.jpg"
keywords: []
---

# ഉമ്മത്തൂർ എസ്.ഐ.ഹയർ സെക്കൻ്ററി സ്കൂ‌ളിൽ ഓഫീസ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **പാറക്കടവ്: ** സഖാഫത്തുൽ ഇസ്ലാം അറബി കോളേജ് ആൻഡ് അക്കാദമി കമ്മിറ്റിയുടെ കീഴിലുള്ള ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻ്ററി സ്‌കൂളിൻ്റെ നവീകരിച്ച ഓഫീസ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പ്രൊഫസർ പി മമ്മു ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**പാറക്കടവ്: ** സഖാഫത്തുൽ ഇസ്ലാം അറബി കോളേജ് ആൻഡ് അക്കാദമി കമ്മിറ്റിയുടെ കീഴിലുള്ള ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻ്ററി സ്‌കൂളിൻ്റെ നവീകരിച്ച ഓഫീസ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പ്രൊഫസർ പി മമ്മു ഉദ്ഘാടനം നിർവഹിച്ചു.

മാനേജിംഗ് കമ്മിറ്റി ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു. ട്രഷറർ ആർ പി ഹസ്സൻ,ടി ഖാലിദ്,പ്രിൻസിപ്പൽ പി ടി അബ്ദുറഹ്മാൻ,ഹെഡ്‌മാസ്റ്റർ കെ കെ ഉസ്മാൻ, ഹമീദ് അമ്പലം,വി സി അസീസ്,ടി എ സലാം,കെ സി റഷീദ്, സി മൊയ്ദു, ടി.കെജാബിർ, താജു വളപ്പിൽ, ടി.ബി.മനാഫ് എന്നിവർ സം സാരിച്ചു.കെട്ടിടത്തിന്റെ രൂപകല്പന നിർവഹിച്ച സ്കൂൾ പൂർവ വിദ്യാർത്ഥിയും എഞ്ചിനീയറുമായ മുഹമ്മദ് കെ പി യെ ചടങ്ങിൽ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298905/office-complex-inaugurated-ummathur-si-higher-secondary-school)