---
title: "അപകടം പതിവ്; കല്ലാച്ചി നാദാപുരം സംസ്ഥാന പാത പൊട്ടിപ്പൊളിഞ്ഞു, യൂത്ത് ലീഗിന്റെ പ്രതിഷേധം "
english_title: "Kallachi Nadapuram state highway collapses Youth League protests"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298945/kallachi-nadapuram-state-highway-collapses-youth-league-protests"
published_at: "2025-06-27T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685ec3f4ef77b_youth_league.jpg"
keywords: []
---

# അപകടം പതിവ്; കല്ലാച്ചി നാദാപുരം സംസ്ഥാന പാത പൊട്ടിപ്പൊളിഞ്ഞു, യൂത്ത് ലീഗിന്റെ പ്രതിഷേധം 

> **Lead Summary:** നാദാപുരം. കല്ലാച്ചി നാദാപുരം സംസ്ഥാന പാത പൊട്ടിപ്പൊളിഞ്ഞ് അപകടം പതിവ്. യാത്ര ദുഷ്ക്കരമായതിൽ പ്രതിഷേധിച്ച് നാദാപുരം പഞ്ചായത്ത് യൂത്ത് ലീഗ് പ്രതിഷേധ സമരം നടത്തി.

## Article Content

നാദാപുരം. കല്ലാച്ചി നാദാപുരം സംസ്ഥാന പാത പൊട്ടിപ്പൊളിഞ്ഞ് അപകടം പതിവ്. യാത്ര ദുഷ്ക്കരമായതിൽ പ്രതിഷേധിച്ച് നാദാപുരം പഞ്ചായത്ത് യൂത്ത് ലീഗ് പ്രതിഷേധ സമരം നടത്തി.

ദിനം പ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന സംസ്ഥാന പാത നാമാവശേഷമായിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു പുനരുദ്ധാരണ പ്രവർത്തിയും നടത്താതെ ജനങ്ങളെ വെല്ലുവിളിക്കുന്ന നാദാപുരം എം എൽ എ രാജി വെച്ച് ഒഴിയണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ് ഉദ്ഘാടനം ചെയ്തു. ഷംസീർ നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. എ കെ ഷാക്കിർ സ്വാഗതം പറഞ്ഞു. റാശിദ് പറോളി,നംഷി മുഹമ്മദ്, ഇ കെ സിറാജ്, മുഹമ്മദ് പറപ്പൂറത്ത്, ജസീർ കക്കംവെള്ളി, അനീസ് വണ്ണാറത്ത്, യാസർ വരിക്കോളി, നവാസ് ബി, റാഫി കക്കംവെള്ളി നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298945/kallachi-nadapuram-state-highway-collapses-youth-league-protests)