---
title: "കേരളീയ വിദ്യാലയങ്ങളെ  ഉന്നത നിലവാരത്തിലെത്തിക്കാൻ ശ്രമം -ഇ.കെ വിജയന്‍ എംഎല്‍എ"
english_title: "Efforts being made bring Kerala schools higher standards EKVijayan MLA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298998/efforts-being-made-bring-kerala-schools-higher-standards-ekvijayan-mla"
published_at: "2025-06-28T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685f796d15248_mla.jpg"
keywords: []
---

# കേരളീയ വിദ്യാലയങ്ങളെ  ഉന്നത നിലവാരത്തിലെത്തിക്കാൻ ശ്രമം -ഇ.കെ വിജയന്‍ എംഎല്‍എ

> **Lead Summary:** **നാദാപുരം: ** കേരളീയ വിദ്യാലയങ്ങളെ ഉന്നത നിലവാരത്തിലെത്തിക്കാനള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് ഇ.കെ.വിജയന്‍ എംഎല്‍എ. ഇതിന് ത്രിതല പഞ്ചായത്തുകളും ജനങ്ങളും പി.ടി.എയും വലിയ പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**നാദാപുരം: ** കേരളീയ വിദ്യാലയങ്ങളെ ഉന്നത നിലവാരത്തിലെത്തിക്കാനള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് ഇ.കെ.വിജയന്‍ എംഎല്‍എ. ഇതിന് ത്രിതല പഞ്ചായത്തുകളും ജനങ്ങളും പി.ടി.എയും വലിയ പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മരുതോങ്കര ഗവ. എൽപി സ്‌കൂളിന് വേണ്ടി നിർമിക്കുന്ന കെട്ടിടത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച 60 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം പണിയുന്നത്. ലോകനിലവാര സാഹചര്യം മനസിലാക്കി കുട്ടികളെ ഉപരിപഠനത്തിന് അയക്കണമെന്നും കോഴ്സുകൾ അംഗീകാരമുള്ളതാണെന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

മരുതോങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശോഭ അശോകൻ, പി.ടി.എ പ്രസിഡന്റ് വി.ടിലിനീഷ്, കെ രാജേഷ്, കെ കെ മോഹൻദാസ്, രാജൻ പാറക്കൽ, എച്ച്എം പി.കെ.സുമ, എം.പി ആകാശ് കിരണൻ എന്നിവർ പ്രസംഗിച്ചു. എ.ഇ.അഖിൽ റിപ്പോർട്ട് അവതരിപ്പിച്ചു. എൽഎസ്എസ് പരീക്ഷയിൽ വിജയിച്ചവരെ എംഎൽഎ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298998/efforts-being-made-bring-kerala-schools-higher-standards-ekvijayan-mla)