---
title: "മഴക്കാല ബോധവൽക്കരണം; വളയത്ത് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "Monsoon awareness Free Ayurveda medical camp organized Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/299027/monsoon-awareness-free-ayurveda-medical-camp-organized-valayam"
published_at: "2025-06-28T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685f8cd9bb166_medical_camp.jpg"
keywords: []
---

# മഴക്കാല ബോധവൽക്കരണം; വളയത്ത് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **വളയം : **വളയം ഗ്രാമപഞ്ചായത്തിന്റെയും പ്രണവം ക്ലബ്ബ്‌ അച്ചംവീടിന്റെയും വളയം ആയുർവേദ ഡിസ്‌പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മഴക്കാല ബോധവൽക്കരണ ആയുർവേദ ക്യാമ്പ് സംഘടിപ്പിച്ചു. വളയം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് കെ പി പ്രദീഷ് ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**വളയം : **വളയം ഗ്രാമപഞ്ചായത്തിന്റെയും പ്രണവം ക്ലബ്ബ്‌ അച്ചംവീടിന്റെയും വളയം ആയുർവേദ ഡിസ്‌പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മഴക്കാല ബോധവൽക്കരണ ആയുർവേദ ക്യാമ്പ് സംഘടിപ്പിച്ചു. വളയം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് കെ പി പ്രദീഷ് ഉദ്ഘാടനം നിർവ്വഹിച്ചു.

വളയം ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോക്ടർ ലിജി കെ സി ആദ്യക്ഷയായി. വളയം ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം കെ അശോകൻ മാസ്റ്റർ, ഡോക്ടർ നാഫിയ, ഡോക്ടർ അനഘ ചന്ദ്രൻ, ക്ലബ്ബ് സെക്രട്ടറി ഷാജി പി സി, റീന മോഹൻ എന്നിവർ സംസാരിച്ചു.

ക്യാമ്പിലെത്തിയ രോഗികൾക്ക് സൗജന്യ പരിശോധനയും മെഡിസിൻ വിതരണവും ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/299027/monsoon-awareness-free-ayurveda-medical-camp-organized-valayam)