---
title: "ലഹരിക്കെതിരെ കൂട്ടായ്‌മ; എടച്ചേരിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു"
english_title: "Anti drug pledge taken Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/299129/anti-drug-pledge-taken-edachery"
published_at: "2025-06-28T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685fe95569dd7_anti_drug.jpg"
keywords: []
---

# ലഹരിക്കെതിരെ കൂട്ടായ്‌മ; എടച്ചേരിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു

> **Lead Summary:** **ഇരിങ്ങണ്ണൂർ: **അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ എടച്ചേരി പഞ്ചായത്തിലെ വാർഡുകളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു . എടച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററി സ്‌കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. പത്മിനി നിർവ്വഹിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: **അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ എടച്ചേരി പഞ്ചായത്തിലെ വാർഡുകളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു . എടച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററി സ്‌കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. പത്മിനി നിർവ്വഹിച്ചു.

ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ സിന്ധു ജയരാജൻ, ഹെഡ് മാസ്റ്റർ എം.എൻ രമേശ് ബാബു, അധ്യാപകർ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ, ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. കേരളത്തിൻ്റെ ഭൂപടം സ്കൂൾ ഗ്രൗണ്ടിൽ തീർത്ത് വിദ്യാർത്ഥികൾ ലഹരിക്കെതിരെ കൂട്ടായ്‌മ തീർത്തത് ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/299129/anti-drug-pledge-taken-edachery)