---
title: "ഖുർആൻ ദിനചര്യയുടെ ഭാഗമാണം -സയ്യിദ് ശറഫുദ്ദീൻ ജിഫ്‌രി"
english_title: "Quran part of daily routine Syed Sharafuddin Jifri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/299333/quran-part-of-daily-routine-syed-sharafuddin-jifri"
published_at: "2025-06-29T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68611ff06ddd2_qurran.jpg"
keywords: []
---

# ഖുർആൻ ദിനചര്യയുടെ ഭാഗമാണം -സയ്യിദ് ശറഫുദ്ദീൻ ജിഫ്‌രി

> **Lead Summary:** **നാദാപുരം: **വിശുദ്ധ ഖുർആനുമായുള്ള ബന്ധവും പരായണവും ദിനചര്യയുടെ ഭാഗമാകണമെന്ന് സയ്യിദ് ശറഫുദ്ദീൻ ജിഫ്‌രി അഭിപ്രായപ്പെട്ടു. ഖുർആൻ സൂക്ഷിക്കുന്നതും പാരായണം ചെയ്യുന്നതും വിശ്വാസി സമൂഹം ജാഗ്രതയോടെ നിർവ്വഹിക്കേണ്ടതാണെന്നും ഖുർആനോടുള്ള ചെറിയ അനാദരവ് പോലും ജീവിത പരാജയത്തിന് നിമിത്തമാകുമെന്നും തങ്ങൾ പറഞ്ഞു .

## Article Content

**നാദാപുരം: **വിശുദ്ധ ഖുർആനുമായുള്ള ബന്ധവും പരായണവും ദിനചര്യയുടെ ഭാഗമാകണമെന്ന് സയ്യിദ് ശറഫുദ്ദീൻ ജിഫ്‌രി അഭിപ്രായപ്പെട്ടു. ഖുർആൻ സൂക്ഷിക്കുന്നതും പാരായണം ചെയ്യുന്നതും വിശ്വാസി സമൂഹം ജാഗ്രതയോടെ നിർവ്വഹിക്കേണ്ടതാണെന്നും ഖുർആനോടുള്ള ചെറിയ അനാദരവ് പോലും ജീവിത പരാജയത്തിന് നിമിത്തമാകുമെന്നും തങ്ങൾ പറഞ്ഞു .

നാദാപുരം ജാമിഅഃ ഹാശിമിയ്യയിൽ ഖാരിഅ് അബ്ദുൽ ഗഫൂർ ഫൈസി അമ്പലകണ്ടിയുടെ നേതൃത്വത്തിൻ പുതുതായി തുടക്കം കുറിച്ച തഹ്സീനുൽ ഖിറാഅ: കോഴ്സിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോളജ് പ്രിൻസിപ്പാൾ ബശീർ അബ്ദുല്ല ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹമീദ് തങ്ങൾ അൽ ഐദ്രൂസി, ടി.വി.സി അബ്ദുസമദ് ഫൈസി, അബ്ദുൽ ഗഫൂർ ഫെസി, ടി.എം.വി അബ്ദുൽ ഹമീദ്, അബ്ദുറശീദ് റഹ്മാനി, അബ്ദു റഊഫ് റഹ്മാനി, മുഹമ്മദ് സ്വാലിഹ് ഫൈസി, സയ്യിദ് മെഹ്താബ് ജിഫ്‌രി പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/299333/quran-part-of-daily-routine-syed-sharafuddin-jifri)