---
title: "ആദരിച്ചു; വളയത്ത് പ്രതിഭകൾക്ക് പെന്‍ഷനേഴ്‌സ് യൂണിയന്റെ അനുമോദനം "
english_title: "Pensioners Union congratulates talents valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/299357/pensioners-union-congratulates-talents-valayam"
published_at: "2025-06-29T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6861402e2a9a0_convention.jpg"
keywords: []
---

# ആദരിച്ചു; വളയത്ത് പ്രതിഭകൾക്ക് പെന്‍ഷനേഴ്‌സ് യൂണിയന്റെ അനുമോദനം 

> **Lead Summary:** **വളയം: **വളയം ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ കേരള സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വളയം പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി പ്രദീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സുരേന്ദ്രൻ മംഗലശ്ശേരി അധ്യക്ഷത വഹിച്ചു.

## Article Content

**വളയം: **വളയം ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ കേരള സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വളയം പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി പ്രദീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സുരേന്ദ്രൻ മംഗലശ്ശേരി അധ്യക്ഷത വഹിച്ചു.

മുതിർന്ന അംഗമായ എൻ.പി കണ്ണനെ വാർഡ് മെമ്പർ വി.പി ശശിധരൻ ആദരിച്ചു. നവാഗതരെ സി.എച്ച് ശങ്കരൻ സ്വീകരിച്ചു. എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ എൻ.പി കണ്ണനും എൽഎസ്എസ്, യുഎസ്എസ് നേടിയ വിദ്യാർഥികളെ, കെ.ചന്ദ്രിയും അനുമോദിച്ചു.

ബ്ലോക്ക് സെക്രട്ടറി കെ.ഹേമചന്ദ്രൻ സംഘടനാ കാര്യങ്ങൾ അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി എൻ.കുഞ്ഞിക്കണ്ണൻ, പി.ഇ ലീല, എ.വി അശോകൻ, പടിക്കൽ അബ്ദുല്ല, സി.എച്ച് ശങ്കരൻ, ടി.സുകുമാരൻ, വി.ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/299357/pensioners-union-congratulates-talents-valayam)