---
title: "ഇന്ത്യ രാഷ്ട്രത്തെ സംരക്ഷിക്കാൻ യുവജനങ്ങൾ രംഗത്തിറങ്ങണം -സി കെ മുഹമ്മദലി"
english_title: "Youth should come forward protect nation India CK Muhammadali"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/299397/youth-should-come-forward-protect-nation-india-ck-muhammadali"
published_at: "2025-06-29T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686173cb1ff70_youth_league.jpg"
keywords: []
---

# ഇന്ത്യ രാഷ്ട്രത്തെ സംരക്ഷിക്കാൻ യുവജനങ്ങൾ രംഗത്തിറങ്ങണം -സി കെ മുഹമ്മദലി

> **Lead Summary:** **നാദാപുരം: **ഇന്ത്യയുടെ മതേതര മൂല്യങ്ങളെയും ബഹുസ്വരതയെയും തകർക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരെ യുവജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ. മുഹമ്മദലി പറഞ്ഞു.

## Article Content

**നാദാപുരം: **ഇന്ത്യയുടെ മതേതര മൂല്യങ്ങളെയും ബഹുസ്വരതയെയും തകർക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരെ യുവജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ. മുഹമ്മദലി പറഞ്ഞു.

മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നത് രാജ്യത്തിന്റെ കെട്ടുറപ്പിന് ഭീഷണിയാണെന്നും, ഈ സാമൂഹിക സൗഹാർദ്ദം തകർക്കുന്ന രാഷ്ട്രീയത്തിനെതിരെ ജനാധിപത്യപരമായി പ്രതികരിക്കാൻ എല്ലാ യുവജനങ്ങളും മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

മുസ്‌ലിം യൂത്ത് ലീഗ് അംഗത്വ ക്യാമ്പയിന് ശേഷമുള്ള ശാഖാ സംഗമങ്ങളുടെ നാദാപുരം നിയോജക മണ്ഡലം തല ഉദ്ഘാടനം എടച്ചേരി നോർത്ത് ശാഖയിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .ശാഖ പ്രസിഡന്റ് യു പി റാഷിദ് അധ്യക്ഷത വഹിച്ചു.

ടി കെ അമ്മദ് മാസ്റ്റർ, എംപി ഷാജഹാൻ, വി ജലീൽ, കെഎം ഹംസ, ഇ ഹാരിസ്, ചുണ്ടയിൽ മുഹമ്മദ്, യു പി മൂസ മാസ്റ്റർ, എ എഫ് റിയാസ്, ഇ വി അറഫാത്ത്, മുഹമ്മദ് പേരോട്, കെ ഫായിസ്, സയീദ് തോട്ടോളി, സാലി തറമ്മൽ, കുഞ്ഞബ്ദുള്ള മാസ്റ്റർ, ശമ്മാസ് എടച്ചേരി, ഷാഫി എടച്ചേരി,അബ്ദുല്ല എടച്ചേരി വി കെ മുഹമ്മദ്,നാഫിഹ് തുടങ്ങിയവർ പ്രസംഗിച്ചു. നേരത്തെ നടന്ന പണാറത്ത് കുഞ്ഞുമുഹമ്മദ് ഖബർ സിയാറത്തിന് ജാഫർ ദാരിമി ഇരുന്നലാട് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/299397/youth-should-come-forward-protect-nation-india-ck-muhammadali)