---
title: "ഇവർ നയിക്കും; നാദാപുരം ഗവ. യു.പി സ്കൂ‌ൾ പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തു"
english_title: " Nadapuram Govt UP School PTA office bearers elected"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/299480/nadapuram-govt-up-school-pta-office-bearers-elected"
published_at: "2025-06-30T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68621ea16a92d_pta.jpg"
keywords: []
---

# ഇവർ നയിക്കും; നാദാപുരം ഗവ. യു.പി സ്കൂ‌ൾ പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തു

> **Lead Summary:** **നാദാപുരം: **നാദാപുരം ഗവ. യു.പി സ്കൂളിനെ നയിക്കാൻ ഐ ഇനി പുതിയ സാരഥികൾ. സ്കൂളിൽ പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തു. സ്‌കൂളിൽ നടന്ന ജനറൽ ബോഡി യോഗം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി.കെ നാസർ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **നാദാപുരം ഗവ. യു.പി സ്കൂളിനെ നയിക്കാൻ ഐ ഇനി പുതിയ സാരഥികൾ. സ്കൂളിൽ പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തു. സ്‌കൂളിൽ നടന്ന ജനറൽ ബോഡി യോഗം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി.കെ നാസർ ഉദ്ഘാടനം ചെയ്തു.

വാർഡ് മെംബർ കണേക്കൽ അബ്ബാസ് അധ്യക്ഷനായി. പ്രധാനാധ്യാപകൻ എം.സി അബ്‌ദുൽ ഗഫൂർ റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് പി.കെ ഖാലിദ്, ടി ബാബു, വി.കെ സലീം, ടി.വി കുഞ്ഞബ്‌ദുല്ല, വി.എം ലുഖ്‌മാൻ, ഇ ബഷീർ സംസാരിച്ചു

പ്രസിഡൻ്റ് സി.കെ നാസർ, വൈസ് പ്രസിഡന്റുമാർ ടി ബാബു, റഹീം കോറോത്ത്, എസ്.എം.സി ചെയർമാൻ വി.കെ സലീം, വൈസ് ചെയർമാൻമാർ ടി റിനീഷ്, സിറാജ് കീപ്രത്ത്, മദർ പി.ടി.എ പ്രസിഡൻ്റ് സമീറ ചീരാരത്ത് , മദർ പി.ടി.എ വൈസ് പ്രസിഡന്റ് കെ.പി ഷിബ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/299480/nadapuram-govt-up-school-pta-office-bearers-elected)