---
title: "സൗഹൃദം മുറുകെ പിടിച്ച്; നാല് പതിറ്റാണ്ടിനു ശേഷവും സഹപാഠികളുടെ കൂട്ടായ്മ ശ്രദ്ധേയമായി  "
english_title: "after four decades camaraderie classmates "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/299493/after-four-decades-camaraderie-classmates"
published_at: "2025-06-30T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6862289d70e48_friendship.jpg"
keywords: []
---

# സൗഹൃദം മുറുകെ പിടിച്ച്; നാല് പതിറ്റാണ്ടിനു ശേഷവും സഹപാഠികളുടെ കൂട്ടായ്മ ശ്രദ്ധേയമായി  

> **Lead Summary:** **ഇരിങ്ങണ്ണൂർ: **ബാംഗ്ളൂരിൽ നാൽപത്തഞ്ച് വർഷം മുമ്പ് അധ്യാപക പരിശീലനം പൂർത്തിയാക്കിയവരുടെ കൂട്ടായ്മ ഇന്നും സജീവം. കോഴിക്കോട്, കണ്ണൂർ, മലപ്പുറം,വയനാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലെ സുഹൃത്തുക്കൾ വിരമിച്ച ശേഷവും തങ്ങളുടെ സുഹൃത് ബന്ധം ഇഴ പൊട്ടാതെ ഇന്നും കാത്തുസൂക്ഷിക്കുന്നു.

## Article Content

**ഇരിങ്ങണ്ണൂർ: **ബാംഗ്ളൂരിൽ നാൽപത്തഞ്ച് വർഷം മുമ്പ് അധ്യാപക പരിശീലനം പൂർത്തിയാക്കിയവരുടെ കൂട്ടായ്മ ഇന്നും സജീവം. കോഴിക്കോട്, കണ്ണൂർ, മലപ്പുറം,വയനാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലെ സുഹൃത്തുക്കൾ വിരമിച്ച ശേഷവും തങ്ങളുടെ സുഹൃത് ബന്ധം ഇഴ പൊട്ടാതെ ഇന്നും കാത്തുസൂക്ഷിക്കുന്നു.

ബംഗളുരുവിലെ കമല നെഹറു ടീച്ചേർസ് ടെയിനിങ്ങ് കോളജിൽ 45 വർഷങ്ങൾക്ക് മുമ്പ് ഒന്നിച്ച് പഠിച്ചവരാണ് ഇന്നും ആ സൗഹൃദവും സ്നേഹ ബന്ധവും തുടരുന്നത്. പഴയ സഹപാഠികളിൽ ആരെങ്കിലും രോഗത്താലോ ,ഉറ്റവരുടെ വിയോഗത്തിലോ പ്രയാസമനുഭവിക്കുമ്പോഴും കൂട്ടുകാർ ആശ്വാസത്തിന്റെ തെളിനീരുമായി വീട്ടിലെത്തും.

അവരെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കാനും തങ്ങൾക്ക് ചെയ്യാൻ കഴിയുന്ന സഹായങ്ങൾ ചെയ്യാനും ഇവർ മുൻ കൈ എടുക്കും.മുൻ മന്ത്രിയും സി.പി.എം നേതാവുമായ പരേതനായ കോടിയേരി ബാലകൃഷ്ണന്റെ സഹധർമ്മിണി വിനോദിനി ബാലകൃഷ്ണനാണ് ഈ കൂട്ടായ്മയുടെ നേതൃസ്ഥാനത്തുള്ളത്.

ഇരിങ്ങണ്ണൂരിലെ ഹരീന്ദ്രൻ പാറേക്കാട്ടിൽ, കെ.കെ ശങ്കരൻ കരിയാട്,രാമചന്ദ്രൻ നമ്പ്യാർ ഒഞ്ചിയം, സുരേഷ് ചൊക്ലി,എം ബാൽ രാജ് തൂണേരി, സുമതി പൂക്കോം , പി.സി മോഹനൻ തുടങ്ങിയവർ ഈ കൂട്ടായ്മയിൽ സജീവമാണ്. തങ്ങളുടെ സഹപാഠിയായിരുന്ന ഏറാമല യു.പി സ്കൂൾ ഹെഡ് മാസ്റ്റർ ചെമ്പ്രയിലെ രവീന്ദ്രന്റെ മരണശേഷം ഒരു മാസം കഴിഞ്ഞ് കൂട്ടുകാർ വീണ്ടും വളയത്തെ വീട്ടിൽ എത്തി കുടുംബാഗങ്ങളെ ആശ്വസിപ്പിക്കുകയും ഛായാചിത്രം ഭാര്യക്കും മക്കൾക്കും കൈമാറുകയും ചെയ്തു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/299493/after-four-decades-camaraderie-classmates)