---
title: "വായന പക്ഷാചരണം; ഉന്നത വിജയികൾക്കുള്ള അനുമോദനം സംഘടിപ്പിച്ചു"
english_title: "Reading Day Celebration Congratulation ceremony organized top achievers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/299498/reading-day-celebration-congratulation-ceremony-organized-top-achievers"
published_at: "2025-06-30T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68622cd62f60c_reading_day.jpg"
keywords: []
---

# വായന പക്ഷാചരണം; ഉന്നത വിജയികൾക്കുള്ള അനുമോദനം സംഘടിപ്പിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: ** നവയുഗ കലാകായിക സമിതി ആന്റ് ഗ്രന്ഥാലയം വായന പക്ഷാചരണവും ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.വടകര താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് പിഎം നാണു ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിങ്ങണ്ണൂർ: ** നവയുഗ കലാകായിക സമിതി ആന്റ് ഗ്രന്ഥാലയം വായന പക്ഷാചരണവും ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.വടകര താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് പിഎം നാണു ഉദ്ഘാടനം ചെയ്തു.

എസ് കെ പൊറ്റക്കാട് അവാർഡ് ജേതാവ് അനു പാട്യം മുഖ്യപ്രഭാഷണം നടത്തി.എസ്.എസ്.എൽ.സി, പ്ലസ് ടു അറിവുത്സവം മെഗാ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും സോഷ്യൽ മീഡിയ താരങ്ങളായ കുങ്കിച്ചി അമ്മയ്ക്കും ഷിജിത്തിനും അനുമോദനവും പി എസ് സി നടത്തിയ എൽ.പി സ്കൂൾ ടീച്ചർ പരീക്ഷയിൽ 49 മത് റാങ്ക് നേടിയ സ്വാതിക്കുള്ള അനുമോദനവും വേദിയിൽ നടന്നു.

പി എസ് പ്രണവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ കെ.ടി.കെ രാധ, വത്സരാജ് മണലാട്ട്,ആർ.ഗീത, എൻ.എ.നവനീത്, നിമീഷ്,ടി പി മനോജ്‌,പ്രവീഷ് ,ജിജിൻ എം.,ജയേഷ് ടി.പി,രജീഷ് എൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/299498/reading-day-celebration-congratulation-ceremony-organized-top-achievers)