---
title: "ഓണത്തെ വരവേൽക്കാൻ; ഇരിങ്ങണ്ണൂരിൽ ഓണക്കനി നിറപൊലിമ പദ്ധതിക്ക് തുടക്കം "
english_title: "Onakanni Nirappolima project launched Iringannoor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/299511/onakanni-nirappolima-project-launched-iringannoor"
published_at: "2025-06-30T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686236264ae07_onakkani.jpg"
keywords: []
---

# ഓണത്തെ വരവേൽക്കാൻ; ഇരിങ്ങണ്ണൂരിൽ ഓണക്കനി നിറപൊലിമ പദ്ധതിക്ക് തുടക്കം 

> **Lead Summary:** **ഇരിങ്ങണ്ണൂർ: **പൂക്കളുടെ വസന്തകാലമായ ഓണത്തെ വരവേൽക്കാൻ ഇരിങ്ങണ്ണൂർ ഒരുങ്ങി. ഓണത്തിന് ആവശ്യമായ പൂക്കളും പച്ചക്കറികളും കൃഷി ചെയ്ത് ഉത്‌പാദിപ്പിക്കുന്ന ഓണക്കനി നിറ പൊലിമ പദ്ധതി ഇരിങ്ങണ്ണൂരിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിങ്ങണ്ണൂർ: **പൂക്കളുടെ വസന്തകാലമായ ഓണത്തെ വരവേൽക്കാൻ ഇരിങ്ങണ്ണൂർ ഒരുങ്ങി. ഓണത്തിന് ആവശ്യമായ പൂക്കളും പച്ചക്കറികളും കൃഷി ചെയ്ത് ഉത്‌പാദിപ്പിക്കുന്ന ഓണക്കനി നിറ പൊലിമ പദ്ധതി ഇരിങ്ങണ്ണൂരിൽ ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ സി.ഡി.എസിന്റെയും പഞ്ചായത്തിന്റെയും ഭാഗമായി നടത്തുന്ന പദ്ധതിയാണിത്. വാർഡ് മെമ്പർ കെ.ടി.കെ രാധ ചെടികൾ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഒന്നര ഏക്കറോളം വരുന്ന ഭൂമിയിലാണ് പദ്ധതിക്ക് തുടക്കമിട്ടത്.

സി ഡി എസ്. ചെയർപേഴ്‌സൺ ബിന്ദു അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ അസി. കോ-ഓർഡിനേറ്റർ എസ്.കെ അതുൽരാജ് മുഖ്യാതിഥിയായി . ജില്ലാ പ്രോഗ്രാം മാനേജർ ആരതി വിജയൻ പദ്ധതി വിശദീകരിച്ചു.

വാർഡ്മെമ്പർ കെ.പി സലീന, അഗ്രി. സി ആർ പി സൗമ്യ, അസി.കൃഷി ഓഫീസർ ശ്രുതി, ബ്ലോക്ക് കോ-ഓർഡിനേറ്റർ അർജുൻ, സി ഡി എസ് മെമ്പർമാരായ ഷൈമ,ബേബി,ജെ എൽ ജി അംഗം ശോഭ എന്നിവർ ആശംസകളറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/299511/onakanni-nirappolima-project-launched-iringannoor)