---
title: "പെൻഷൻ പരിഷ്‌കരണ നടപടികൾ ഉടൻ ആരംഭിക്കണം -കെ.എസ്.എസ്.പി.യു"
english_title: "Pension reform process should begin immediately KSSPU"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/299517/pension-reform-process-should-begin-immediately-ksspu"
published_at: "2025-06-30T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68623b195eebb_ksspu.jpg"
keywords: []
---

# പെൻഷൻ പരിഷ്‌കരണ നടപടികൾ ഉടൻ ആരംഭിക്കണം -കെ.എസ്.എസ്.പി.യു

> **Lead Summary:** **എടച്ചേരി : **പെൻഷൻ പരിഷ്‌കരണ നടപടികൾ ആരംഭിക്കണമെന്ന് കെ എസ് എസ് പി യു. പെൻഷനേഴ്‌സ് യൂണിയൻ എടച്ചേരി പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഉദ്ഘാടനം ചെയ്തു.

## Article Content

**എടച്ചേരി : **പെൻഷൻ പരിഷ്‌കരണ നടപടികൾ ആരംഭിക്കണമെന്ന് കെ എസ് എസ് പി യു. പെൻഷനേഴ്‌സ് യൂണിയൻ എടച്ചേരി പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഉദ്ഘാടനം ചെയ്തു.

കെ.ശ്രീധരൻ അധ്യക്ഷത വഹിച്ചു. എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. പത്മിനി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

ബ്ലോക്ക് കെ.എസ് എസ് പി യു പ്രസിഡണ്ട് ടി കെ രാഘവൻ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ടി കെ. മോട്ടി, എൻ.നിഷ, ഇ കെ ശങ്കര വർമ്മരാജ, കെ കെ പുരുഷൻ, വി ശശീന്ദ്രൻ, കെ രമേശൻ ഒ സത്യനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു. ടി പീതാംബരൻ നവാഗതരായ പെൻഷൻകാരെ വൃക്ഷതൈകൾ നൽകി സ്വീകരിച്ചു എം കെ രാധ മുതിർന്ന പെൻഷൻകാരെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/299517/pension-reform-process-should-begin-immediately-ksspu)