---
title: "  പ്രതിഭാ സംഗമം; ചെക്യാട് ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "Chekyad felicitates top achievers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/299575/chekyad-felicitates-top-achievers"
published_at: "2025-06-30T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68626ce432520_chekyad.jpg"
keywords: []
---

#   പ്രതിഭാ സംഗമം; ചെക്യാട് ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** **ചെക്യാട്: **ചെക്യാട് ഗ്രാമപഞ്ചായത്തിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. പരിധിയിലെ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് നേടിയവരെയും എസ്.എസ്.എൽ.സി, പ്ലസ്‌ടു മുഴുവൻ എ പ്ലസ് നേടിയവരെയും ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.

## Article Content

**ചെക്യാട്: **ചെക്യാട് ഗ്രാമപഞ്ചായത്തിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. പരിധിയിലെ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് നേടിയവരെയും എസ്.എസ്.എൽ.സി, പ്ലസ്‌ടു മുഴുവൻ എ പ്ലസ് നേടിയവരെയും ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.

പാറക്കടവിലെ ചെക്യാട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിൽ നടന്ന പരിപാടി ഇ.കെ.വിജയൻ എം.എൽ.എ. ഉദ്ഘാടനം ചെയ്‌തു. ബാങ്ക് പ്രസിഡൻ്റ് പി.സുരേന്ദ്രൻ അധ്യക്ഷനായി.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ മുഖ്യ അതിഥിയായി. വാർഡ് മെമ്പർ ഹാജറ ചെറൂണിയിൽ, ബാങ്ക് സെക്രട്ടറി കെ.ഷാനിഷ്കമാർ, വി.കെ.ഭാസ്കരൻ, വി.കെ.ശ്രീധരൻ, സുരേഷ് ചേലത്തോട്, കെ.സ്മിത എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/299575/chekyad-felicitates-top-achievers)