---
title: "ചാർജ് ഇരട്ടി; നാദാപുരം ഗവ.താലൂക്ക് ആശുപത്രിക്ക് മുമ്പിൽ യൂത്ത് ലീഗ് പ്രതിഷേധം"
english_title: "Youth League protests front Nadapuram Government Taluk Hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/299806/youth-league-protests-front-nadapuram-government-taluk-hospital-new"
published_at: "2025-07-01T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6863a4247c59c_YOUTH.jpg"
keywords: []
---

# ചാർജ് ഇരട്ടി; നാദാപുരം ഗവ.താലൂക്ക് ആശുപത്രിക്ക് മുമ്പിൽ യൂത്ത് ലീഗ് പ്രതിഷേധം

> **Lead Summary:** **നാദാപുരം : ** സർക്കാർ ആശുപത്രികളിലെ ഒ.പി ടിക്കറ്റ് ചാർജ്ജ് വർധവിനെതിരെ യൂത്ത് ലീഗ് പ്രവർത്തർ നാദാപുരം താലൂക്ക് ആശുപത്രിക്ക് മുമ്പിൽ മിന്നൽ സമരം നടത്തി.

## Article Content

**നാദാപുരം : ** സർക്കാർ ആശുപത്രികളിലെ ഒ.പി ടിക്കറ്റ് ചാർജ്ജ് വർധവിനെതിരെ യൂത്ത് ലീഗ് പ്രവർത്തർ നാദാപുരം താലൂക്ക് ആശുപത്രിക്ക് മുമ്പിൽ മിന്നൽ സമരം നടത്തി.

നാദാപുരം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉപരോധസമരം മണ്ഡലം സിക്രട്ടറി ഇ.ഹാരിസ് ഉദ്ഘാടനം ചെയ്തു.

ഷാഖിർ എ.കെ. റഫീഖ് കെ, ഷംസീർ നരീക്കാട്ടേരി, നസീർ കെ .ടി.കെ, നിസാം തങ്ങൾ, ഷഹീർ മുറിച്ചാണ്ടി, നംഷി മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. നിലവിൽ അഞ്ച് രൂപ ഉണ്ടായിരുന്ന ഒ.പി ടിക്കറ്റ് നിരക്ക് 10 രൂപയും ഇവനിംഗ് ഒ.പിയിൽ 10 രൂപയെന്നത് 15 രൂപയായുമായാണ് വർധിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/299806/youth-league-protests-front-nadapuram-government-taluk-hospital-new)