---
title: "തണൽ അഗതി മന്ദിരത്തിലെ അന്തേവാസി ചന്ദ്രൻ നിര്യാതനായി "
english_title: "Chandran, an inmate of Thanal Agathi Mandir, passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/29985/chandran-an-inmate-of-thanal-agathi-mandir-passed-away"
published_at: "2022-03-05T21:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62238fed24271_death.jpg"
keywords: []
---

# തണൽ അഗതി മന്ദിരത്തിലെ അന്തേവാസി ചന്ദ്രൻ നിര്യാതനായി 

> **Lead Summary:** **എടച്ചേരി:** തണൽ അഗതി മന്ദിരത്തിലെ അന്തേവാസി തമിഴ്നാട് സ്വദേശിയായ മാനസിക അസ്വസ്ഥതയുള്ള ചന്ദ്രൻ അന്തരിച്ചു.

## Article Content

**എടച്ചേരി:** തണൽ അഗതി മന്ദിരത്തിലെ അന്തേവാസി തമിഴ്നാട് സ്വദേശിയായ മാനസിക അസ്വസ്ഥതയുള്ള ചന്ദ്രൻ അന്തരിച്ചു.

കോവിഡ് 19 ന്റെ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനു വേണ്ടി കോഴിക്കോട് ജില്ലാ ഭരണകൂടം ഒരുക്കിയ ഉദയം ക്യാമ്പിൽ നിന്ന് 2020 ഡിസംബർ 8നു തണലിൽ എത്തിയത്.

മൃതദേഹം വടകര ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇദ്ദേഹവുമായ് ബന്ധപ്പെട്ട വിവരം ലഭിക്കുന്നവർ എടച്ചേരി പൊലീസ് സ്റ്റേഷനുമായോ, തണലുമായോ ബന്ധപ്പെടേണ്ടതാണ്. എടച്ചേരി പോലീസ് സ്റ്റേഷൻ നമ്പർ : 04962547022, തണൽ വീട് എടച്ചേരി :0496 2549954

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/29985/chandran-an-inmate-of-thanal-agathi-mandir-passed-away)