---
title: "ഡയാലിസിസ് സെന്ററിനൊപ്പം; മാതൃകയായി പുളിയാവ് പാറേമ്മൽ മഹല്ല് കൂട്ടായ്മ "
english_title: "Puliyav Paremmal Mahal association handed over dialysis machine funds required "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/300104/puliyav-paremmal-mahal-association-handed-over-dialysis-machine-funds-required"
published_at: "2025-07-02T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68653739bf73e_puliyav.jpg"
keywords: []
---

# ഡയാലിസിസ് സെന്ററിനൊപ്പം; മാതൃകയായി പുളിയാവ് പാറേമ്മൽ മഹല്ല് കൂട്ടായ്മ 

> **Lead Summary:** **നാദാപുരം : **പുളിയാവ് പാറേമ്മൽ ജുമുഅത്ത് പള്ളി മഹല്ല് കൂട്ടായ്മ പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ഒരു ഡയാലിസിസ് മെഷീനും 222 പേർക്ക് ഡയാലിസിസ് ചെയ്യാൻ ആവശ്യമായിട്ടുമുള്ള ഫണ്ട് കൈമാറി .

## Article Content

**നാദാപുരം : **പുളിയാവ് പാറേമ്മൽ ജുമുഅത്ത് പള്ളി മഹല്ല് കൂട്ടായ്മ പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ഒരു ഡയാലിസിസ് മെഷീനും 222 പേർക്ക് ഡയാലിസിസ് ചെയ്യാൻ ആവശ്യമായിട്ടുമുള്ള ഫണ്ട് കൈമാറി .

നൗഷാദ് വി പി യുടെ അധ്യക്ഷതയിൽ നാദാപുരം ലീഗ് ഹൗസിൽ നടന്ന കൈമാറ്റ ചടങ്ങ് ഡയാലിസിസ് ട്രസ്റ്റ് ട്രഷറർ അഹമ്മദ് പുന്നക്കൽ ഉദ്‌ഘാടനം ചെയ്തു .ട്രസ്റ്റ് സെക്രട്ടറി സൂപ്പി നരിക്കാട്ടേരി ഫണ്ട് ഏറ്റു വാങ്ങി .

മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത്, അഹമ്മദ് കുറുവയിൽ, എം.കെ അഷ്‌റഫ്‌, അനസ് എ.കെ, സമീർ കെ.കെ, റസാക്ക് കെ.കെ, അബ്ദുല്ല കെ.ടി,നവാഫ് എം എന്നിവർ സംസാരിച്ചു. സുബൈർ പാറേമ്മൽ സ്വാഗതവും മഹമൂദ് പി.കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/300104/puliyav-paremmal-mahal-association-handed-over-dialysis-machine-funds-required)