---
title: "പുതുയുഗം സൃഷ്ടിക്കാനും യുവതക്ക് കഴിയണം -അഡ്വ. ഫൈസൽ ബാബു   "
english_title: "Youth should able create new era Adv Faisal Babu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/300132/youth-should-able-create-new-era-adv-faisal-babu"
published_at: "2025-07-02T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68655ae771f02_youth_league.jpg"
keywords: []
---

# പുതുയുഗം സൃഷ്ടിക്കാനും യുവതക്ക് കഴിയണം -അഡ്വ. ഫൈസൽ ബാബു   

> **Lead Summary:** **പുറമേരി: **അനീതിയും അസമത്വവും സാമൂഹിക നീതിയുടെ അപഹാസ്യവും വർധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അതിനെ നേരിട്ട് ചോദ്യം ചെയ്ത് തിരുത്താനുള്ള ശക്തിയായി മാറാൻ യുവജനതക്ക് കഴിയണമെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി.കെ.ഫൈസൽ ബാബു അഭിപ്രായപ്പെട്ടു.

## Article Content

**പുറമേരി: **അനീതിയും അസമത്വവും സാമൂഹിക നീതിയുടെ അപഹാസ്യവും വർധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അതിനെ നേരിട്ട് ചോദ്യം ചെയ്ത് തിരുത്താനുള്ള ശക്തിയായി മാറാൻ യുവജനതക്ക് കഴിയണമെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി.കെ.ഫൈസൽ ബാബു അഭിപ്രായപ്പെട്ടു.

കുറ്റ്യാടി മണ്ഡലം തല ശാഖ സമ്മേളനങ്ങളുടെ ഉദ്ഘാടനം പുറമേരി ബാഫഖി മെമ്മോറിയൽ മദ്രസ ഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലച്ചുവട് ഏറ്റിയവരുടെ പിൻമുറക്കാർ സർക്കാർ, കോർപ്പറേറ്റ്, ഗ്ലോബൽ മാനേജ്മെന്റുകളുടെയും ഉയന്ന നിലകളിൽ എത്താൻ മുസ്ലിം ലീഗ് വഴിയൊരുക്കിയ ചരിത്രം അദ്ദേഹം ഓർമ്മപ്പെടുത്തി. പ്രസിഡണ്ട് മൻസൂർ ഇടവലത്ത് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീയരിയൂർ, കെ ടി അബ്‌ദുറഹ്‌മാൻ, വി പി കുഞ്ഞമ്മദ് മാസ്റ്റർ, എം പി ഷാജഹാൻ, വി അബ്ദുൽ ജലീൽ, അസീസ് തിരുവള്ളൂർ, എ പി മുനീർ മാസ്റ്റർ, ആർ കെ റഫീഖ്, സവാദ് കുറുന്തോടി, കെ സൂപ്പി മാസ്റ്റർ, മുഹമ്മദ്‌ പുറമേരി, യൂനുസ് വള്ളിൽ, നവാസ് പുതിയോട്ടിൽ, പി എം എ ഹമീദ്, സലീം എൻ കെ, പനയുള്ളതിൽ സൂപ്പി ഹാജി, നജീബ് കെ പി, ജാഫർ എ പി, സയീദ് സി കെ, അർഷാദ് വി പി, മുനീർ പുറമേരി, ആബിദ് തങ്ങൾ, കെ.കെ.സഹദ്, ഫാസിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഷംസു മഠത്തിൽ സ്വാഗതവും നജീബ് വി പി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/300132/youth-should-able-create-new-era-adv-faisal-babu)