---
title: "കെ.എസ് ബിമൽ ഓർമകളുടെ ഒരു ദശകം; കാലാനുസൃത സാമൂഹിക പരിവർത്തനത്തിന് ഓരോ വ്യക്തികളും പങ്കുവഹിക്കണം -മൈത്രേയൻ"
english_title: "decade of memories of KS Bimal Every individual should play a role in social transformation in line with the times Maitreyan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/300334/decade-of-memories-of-ks-bimal-every-individual-should-play-a-role-in-social-transformation-in-line-with-the-times-maitreyan"
published_at: "2025-07-03T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68668caa03bf9_bimal_commommeration.jpg"
keywords: []
---

# കെ.എസ് ബിമൽ ഓർമകളുടെ ഒരു ദശകം; കാലാനുസൃത സാമൂഹിക പരിവർത്തനത്തിന് ഓരോ വ്യക്തികളും പങ്കുവഹിക്കണം -മൈത്രേയൻ

> **Lead Summary:** **എടച്ചേരി: ** ഇടതുപക്ഷ-കലാ-സാംസ്‌കാരിക പ്രവർത്തകനും കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവർത്തിച്ചുവരുന്ന 'ജനാധിപത്യ വേദി' സ്ഥാപക നേതൃത്വവുമായിരുന്ന കെ.എസ് ബിമലിന്റെ പത്താം ചരമവാർഷിക ദിനാചരണം 'ബിമൽ ഓർമകളുടെ ഒരു ദശകം' എന്ന പേരിൽ എടച്ചേരിയിൽ നടന്നു.

## Article Content

**എടച്ചേരി: ** ഇടതുപക്ഷ-കലാ-സാംസ്‌കാരിക പ്രവർത്തകനും കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവർത്തിച്ചുവരുന്ന 'ജനാധിപത്യ വേദി' സ്ഥാപക നേതൃത്വവുമായിരുന്ന കെ.എസ് ബിമലിന്റെ പത്താം ചരമവാർഷിക ദിനാചരണം 'ബിമൽ ഓർമകളുടെ ഒരു ദശകം' എന്ന പേരിൽ എടച്ചേരിയിൽ നടന്നു.

സമൂഹത്തിൽ നിലനിൽക്കുന്ന വിവിധ സാമൂഹിക സംവിധാങ്ങളിൽ കാലാനുസൃതമായി പരിവർത്തനം സാധ്യമാകുന്നതിന് ഓരോ വ്യക്തികളും തങ്ങളുടെ പങ്കുവഹിക്കേണ്ടതുണ്ട് എന്ന് അനുസ്മരണത്തിന്റെ ഭാഗമായി നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിച്ചുകൊണ്ടു മൈത്രേയൻ അഭിപ്രായപ്പെട്ടു.

വിദ്യാർത്ഥി കാലഘട്ടത്തിലെ ബിമലിന്റെ രാഷ്ട്രീയ സർഗ്ഗാല്മക പ്രവർത്തനങ്ങളെ ഓര്‍മിച്ചുകൊണ്ട് വടകര എം.എൽ.എ കെ.കെ.രമ ഉദ്ഘാടനം നിർവഹിച്ചു. കെ.എസ് ബിമൽ തന്റെ പ്രവർത്തനകാലയളവിൽ പകർന്നു നല്കിയിട്ടുള്ള സർഗ്ഗാല്മകമായ ഊർജം ഉപയോഗപ്പെടുത്തേണ്ട കാലമാണ് നിലനിൽക്കുന്നത് എന്ന് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പ്രശസ്ത എഴുത്തുകാരൻ കുഞ്ഞിക്കണ്ണൻ വാണിമേൽ അഭിപ്രായപ്പെട്ടു.

വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തന കാലഘട്ടത്തിൽ ബിമലിന്റെ സഹയാത്രികനായിരുന്ന ഡോ. ഉസ്മാൻ കോയ പി.ടി. ബിമൽ അനുസ്മരണ പ്രഭാഷണം നിവഹിച്ചു. രാവിലെ ബിമലിന്റെ വീട്ടിൽ നടന്ന നടന്ന സുഹൃദ് സംഗമത്തിൽ ബിമലിന്റെ സഹപ്രവർത്തർ ബിമലിനെ അനുസ്മരിച്ചു.

എൻ.വി. ബാലകൃഷ്‌ണൻ, അഡ്വ. എം. സിജു എന്നിവർ മുഖാമുഖം പരിപാടിയിൽ നേതൃത്വം നൽകികൊണ്ട് സംസാരിച്ചു. വിവിധ രചനാമത്സരങ്ങൾക്കുള്ള പുരസ്‌കാര സമർപ്പണം എ.കെ. സുരേഷിന്റെ നേതൃത്വത്തിൽ നിവഹിച്ചു.

കെ.പി.ചന്ദ്രൻ അധ്യക്ഷ സ്ഥാനം നിർവഹിച്ച പരിപാടിയിൽ സി,കെ.ഷിജുകുമാർ സ്വാഗതവും, ടി.കെ സജീവൻ മാസ്റ്റർ നന്ദിയും അറിയിച്ചു. സംഘാടന മികവ് കൊണ്ടും വിവിധ ജനവിഭാഗങ്ങളുടെ പങ്കാളിത്തം കൊണ്ടും ബിമൽ അനുസ്മരണവും മുഖാമുഖവും വലിയ വിജയകരമായി മാറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/300334/decade-of-memories-of-ks-bimal-every-individual-should-play-a-role-in-social-transformation-in-line-with-the-times-maitreyan)