---
title: "കർഷക സഭ; നാദാപുരത്ത് തിരുവാതിര ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു"
english_title: "Thiruvathira Njattuvela Chanda organized in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/300454/thiruvathira-njattuvela-chanda-organized-in-nadapuram"
published_at: "2025-07-04T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6867779a8e239_NJATTUVELA_CHANTHA.jpg"
keywords: []
---

# കർഷക സഭ; നാദാപുരത്ത് തിരുവാതിര ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ തിരുവാതിര ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്‌തു.

## Article Content

**നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ തിരുവാതിര ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്‌തു.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം സി സുബൈർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം അബ്ബാസ് കണേക്കൽ, കൃഷി ഓഫീസർ അശ്വതി, കരിമ്പിൽ ദിവാകരൻ, ഇബ്രാഹിം പുളിയച്ചേരി, കെ.വി.നാസർ, പി.വി ചാത്തു, ആർ നാരായണൻമാസ്റ്റർ, പി മോഹൻദാസ് തുടങ്ങിയവർ സംബന്ധിച്ചു. കർഷക സഭയിൽ പങ്കെടുത്തവർക്കെല്ലാം പച്ചക്കറി വിത്തും തൈയ്യും സൗജന്യമായി നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/300454/thiruvathira-njattuvela-chanda-organized-in-nadapuram)