---
title: "പുതുമോടിയിൽ വിദ്യാലയം; ചെക്യാട് ഗവ. എൽ.പി സ്കൂൾ പുതിയ കെട്ടിടം ഇകെ വിജയൻ ഇന്ന് നാടിന് സമർപ്പിക്കും"
english_title: "Chekyad Govt LP School new building to be inaugerate by EK Vijayan today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/301040/chekyad-govt-lp-school-new-building-to-be-inaugerate-by-ek-vijayan-today"
published_at: "2025-07-07T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686b5e7b8b168_WhatsApp_Image_2025-07-07_at_11.13.15_AM.jpeg"
keywords: []
---

# പുതുമോടിയിൽ വിദ്യാലയം; ചെക്യാട് ഗവ. എൽ.പി സ്കൂൾ പുതിയ കെട്ടിടം ഇകെ വിജയൻ ഇന്ന് നാടിന് സമർപ്പിക്കും

> **Lead Summary:** **നാദാപുരം: **പുതുമോടിയിൽ അക്ഷരാലയം ഒരുങ്ങി. എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും അറുപത് ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ചെക്യാട് ഗവൺമെൻ്റ് എൽ.പി. സ്കൂളിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ഇ.കെ.വിജയൻ എം.എൽ.എ ഇന്ന് നിർവ്വഹിക്കും.

## Article Content

**നാദാപുരം: **പുതുമോടിയിൽ അക്ഷരാലയം ഒരുങ്ങി. എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും അറുപത് ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ചെക്യാട് ഗവൺമെൻ്റ് എൽ.പി. സ്കൂളിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ഇ.കെ.വിജയൻ എം.എൽ.എ ഇന്ന് നിർവ്വഹിക്കും.

ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ അദ്ധ്യക്ഷത വഹിക്കും. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. വനജ , ജില്ലാ പഞ്ചായത്ത് അംഗം കൂടത്താം കണ്ടി സുരേഷ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/301040/chekyad-govt-lp-school-new-building-to-be-inaugerate-by-ek-vijayan-today)