എടച്ചേരി:(nadapuram.truevisionnews.com)ഡി.വൈ.എഫ്.ഐ ഗുൽമോഹർ യൂണിറ്റ് സമ്മേളനത്തിൻ്റെ ഭാഗമായി വിവിധ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
യു എസ് എസ്, എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച യൂണിറ്റ് പരിതിയിലെ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് ഡി. വൈ. എഫ്. ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി മിഥുൻ പരിപാടി ഉദ്ഘാടനം ചെയ്തു.



ഡി . വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി ദേവനന്ദ സ്വാഗതം പറഞ്ഞു.അശ്വിൻരാജ് അദ്ധ്യക്ഷത വഹിച്ചു. രഥുൻരാജ് മേഖല സെക്രട്ടറി, ബ്ലോക്ക് കമ്മറ്റി മെമ്പർ ഷൈബേഷ്, മേഖല ട്രഷറർ സാരംഗ് ,എന്നിവർ സംസാരിച്ചു. ശ്വേത നന്ദി പറഞ്ഞു. പ്രസിഡൻ്റായി അശ്വിൻരാജ്, യൂണിറ്റ് സെക്രട്ടറിയായി ദേവനന്ദ എന്നിവരെ തെരഞ്ഞെടുത്തു.
Students who achieved high success were congratulated