---
title: "കുഴികൾ അടച്ചു; ദേശീയ പണിമുടക്ക് ദിവസം സേവനവുമായി പ്രണവം "
english_title: "Potholes closed Pranavam acham veedu provide service on National Strike Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/301490/potholes-closed-pranavam-acham-veedu-provide-service-on-national-strike-day-new-"
published_at: "2025-07-09T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686e1e3027355_pranavam.jpg"
keywords: []
---

# കുഴികൾ അടച്ചു; ദേശീയ പണിമുടക്ക് ദിവസം സേവനവുമായി പ്രണവം 

> **Lead Summary:** വളയം : ദേശീയ പണിമുടക്ക് ദിവസം സേവനവുമായി പ്രണവം. പ്രണവം ക്ലബ്ബ്‌ അച്ഛംവീടിന്റെ നേതൃത്വത്തിൽ വളയം കല്ലുനിര റോഡിൽ താനിമുക്ക് ലക്ഷ്മണൻ പീടികയ്ക്ക് മുന്നിലുള്ള തകർന്ന അപകട സാധ്യതയുള്ള റോഡിലെ കുഴികൾ കോൺക്രീറ്റ് ചെയ്തു അടച്ചു.

## Article Content

വളയം : ദേശീയ പണിമുടക്ക് ദിവസം സേവനവുമായി പ്രണവം. പ്രണവം ക്ലബ്ബ്‌ അച്ഛംവീടിന്റെ നേതൃത്വത്തിൽ വളയം കല്ലുനിര റോഡിൽ താനിമുക്ക് ലക്ഷ്മണൻ പീടികയ്ക്ക് മുന്നിലുള്ള തകർന്ന അപകട സാധ്യതയുള്ള റോഡിലെ കുഴികൾ കോൺക്രീറ്റ് ചെയ്തു അടച്ചു.

പ്രണവത്തിന്റെ ഇരുപതോളം പ്രവർത്തകർ ഈ സേവന പരിപാടിയിൽ പങ്കെടുത്തു. മലയോരമേഖലയിലെ ഒരുപാട് ആളുകളുടെ പ്രധാന ആശ്രയമായ കല്ലുനിര - വളയം റോഡ് ഉപയോഗയോഗ്യമാക്കിനൽകിയതിന്റെ ചരിതാർഥ്യത്തിലാണ് പ്രണവത്തിന്റെ പ്രവർത്തകർ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/301490/potholes-closed-pranavam-acham-veedu-provide-service-on-national-strike-day-new-)