എടച്ചേരി: (nadapuram.truevisionnews.com) എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി പ്ലസ് ടു ഉന്നത വിജയികളെ പത്മശാലിയ സംഘം എടച്ചേരി നരിക്കുന്ന് യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. കുട്ടികൾക്ക് മൊമെന്റോ നൽകി ആദരിച്ചു.
അനുമോദന ചടങ്ങ് പത്മശാലിയ സംഘം വടകര താലൂക്ക് പ്രസിഡൻ്റ് കെ.പി ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു.ക്ഷേത്ര ഊരാളൻ മോഹനൻ വിജയികൾക്ക് മൊമെൻറോ നൽകി. പി.പി ബാബു അധ്യക്ഷത വഹിച്ചു. വടകര താലൂക്ക് സിക്രട്ടറി കെ.രാധാകൃഷ്ണൻ, എൻ പ്രകാശൻ, കെ.ഷാജി,ടി.പി അനീഷ് എന്നിവർ സംസാരിച്ചു.



Padmashaliya Sangha honoured top achievers in edacheri