മക്കളേ കിടിലന്‍ വട....! ഇതൊരു പിടി മാത്രം മതി; ഉഴുന്നും പരിപ്പും ഒന്നുമല്ല.. താരം ചൗവ്വരി

മക്കളേ കിടിലന്‍ വട....! ഇതൊരു പിടി മാത്രം മതി; ഉഴുന്നും പരിപ്പും ഒന്നുമല്ല.. താരം ചൗവ്വരി
Jul 15, 2025 07:48 PM | By VIPIN P V

( www.truevisionnews.com) വൈകുന്നേരം ഒരു ചായ കുടിച്ചില്ലെങ്കിൽ അന്നത്തെ ദിവസം മലയാളികൾക്ക് ഉറക്കം വരില്ല. ചായ മാത്രം പോരാ കൂടെ ഒരു കടിയും കൂടി ആവുമ്പോൾ ആഹാ അന്തസ്സ്....! ഇന്ന് എന്ത് കടിയുണ്ടാക്കണമെന്ന് സംശയം വേണ്ട, വട തന്നെ ആയിക്കോട്ടെ. വ്യത്യസ്ത ചേരുവകളും പാചകരീതികളും ഉപയോഗിച്ച് പലതരം വടകള്‍ ഉണ്ടാക്കാറുണ്ട്. ഇന്ന് നമുക്ക് ചൗവ്വരി ഉപയോഗിച്ച് ഒരു കിടിലന്‍ വട തയ്യാറാക്കിയാലോ ?

ചേരുവകള്‍

ചൗവ്വരി – ഒരു കപ്പ്

വെള്ളം – എട്ടു കപ്പ്

ഉരുളക്കിഴങ്ങ് – ഒന്ന്, പുഴുങ്ങി പൊടിച്ചത്

റൊട്ടിക്കഷണം – ഒന്ന്, വെള്ളത്തില്‍ കുതിര്‍ത്തു പിഴിഞ്ഞത്

പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്

ഇഞ്ചി – ഒരു കഷണം, പൊടിയായി അരിഞ്ഞത്

മല്ലിയില പൊടിയായി അരിഞ്ഞത് – കാല്‍ കപ്പ്

ജീരകം – ഒരു ചെറിയ സ്പൂണ്‍

നാരങ്ങാനീര് – ഒരു ചെറിയ സ്പൂണ്‍

പഞ്ചസാര – ഒരു ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തന്

.എണ്ണ – വറുക്കാന്‍ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ചൗവ്വരി നന്നായി കഴുകിയെടുക്കുക. തുടര്‍ന്ന് പൊടി കളഞ്ഞു വെള്ളം ഊറ്റിക്കളയുക. ശേഷം വെള്ളം തിളപ്പിച്ചു പൊടി കളഞ്ഞു വെച്ച ചൗവ്വരി ചേര്‍ത്ത് വേവിച്ചെടുക്കാം. വെന്തു വരുമ്പോൾ വാങ്ങി ഊറ്റുക. ഇതിലേക്കു .പുഴുങ്ങി പൊടിച്ച ഉരുളക്കിഴങ്ങ് ചേര്‍ത്തിളക്കുക. ശേഷം ചെറിയ വടയുടെ ആകൃതിയിലാക്കി പരത്തി എടുക്കുക. ഒരു പാനിൽ എന്ന ചൂടാക്കി പരത്തി എടുത്ത വട എണ്ണയില്‍ വറുത്തു കോരാം. നാവിൽ സ്വാദൂറും ചൗവ്വരി വട റെഡി.

snacks sabudana vada recipe cookery

Next TV

Related Stories
പഴമയുടെ ആരോഗ്യവും, പുതുമയുടെ രൂപവും; മുത്തശ്ശിമാരെ ഞെട്ടിക്കാം.. കുവ്വ കൊണ്ടൊരു പുഡ്ഡിങ് തയ്യാറാക്കാം

Jul 17, 2025 03:53 PM

പഴമയുടെ ആരോഗ്യവും, പുതുമയുടെ രൂപവും; മുത്തശ്ശിമാരെ ഞെട്ടിക്കാം.. കുവ്വ കൊണ്ടൊരു പുഡ്ഡിങ് തയ്യാറാക്കാം

പഴമയുടെ ആരോഗ്യവും, പുതുമയുടെ രൂപവും; കുവ്വ കൊണ്ടൊരു പുഡ്ഡിങ്...

Read More >>
സ്‌കിപ്പ് ചെയ്യല്ലേ മിസ് ആയി പോവും..., കിടുക്കാച്ചി  മുട്ടബജ്ജി തയ്യാറാക്കിയാലോ?

Jul 16, 2025 05:50 PM

സ്‌കിപ്പ് ചെയ്യല്ലേ മിസ് ആയി പോവും..., കിടുക്കാച്ചി മുട്ടബജ്ജി തയ്യാറാക്കിയാലോ?

കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവമാണ് മുട്ടബജ്ജി...

Read More >>
എന്താ ഒരു രുചിയെന്നോ, ഓടി വായോ....; ആരും കഴിക്കാൻ കൊതിക്കും ഈ മധുരക്കിഴങ്ങ് ഫ്രൈ

Jul 16, 2025 05:22 PM

എന്താ ഒരു രുചിയെന്നോ, ഓടി വായോ....; ആരും കഴിക്കാൻ കൊതിക്കും ഈ മധുരക്കിഴങ്ങ് ഫ്രൈ

ആരും കഴിക്കാൻ കൊതിക്കും മധുരക്കിഴങ്ങ് ഫ്രൈ തയാറാക്കി...

Read More >>
ഇത്ര എളുപ്പമായിരുന്നോ ബ്രെഡ് പുഡ്ഡിംഗ്? വീട്ടിലുള്ള  ചേരുവകൾ വെച്ച് ഇതാ ഒരു റെസിപ്പി

Jul 15, 2025 01:27 PM

ഇത്ര എളുപ്പമായിരുന്നോ ബ്രെഡ് പുഡ്ഡിംഗ്? വീട്ടിലുള്ള ചേരുവകൾ വെച്ച് ഇതാ ഒരു റെസിപ്പി

രുചികരമായ മധുരപലഹാരം ബ്രെഡ് പുഡ്ഡിംഗ് തയാറാക്കുന്ന...

Read More >>
Top Stories

News Roundup

//Truevisionall