നാദാപുരം: (nadapuram.truevisionnews.com) ചാലപ്പുറം റോഡിൽ നിർത്തിയിട്ട കാറിൽ നിന്ന് നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ വിദ്യാർത്ഥിനികളുടെ പരാതിയിൽ അറസ്റ്റിലായ യുവാവ് റിമാന്റിൽ. ചെക്യാട് പുളിയാവ് സ്വദേശി പന്നിയ ൻ്റെവിട അനസ് (29 ) നെയാണ് കോടതി റിമാൻ്റ് ചെയ്തത്.
സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന വിദ്യാർത്ഥിനികൾക്ക് നേരെയായിരുന്നു നഗ്നതാ പ്രദർശനം. ഇയാൾക്കെതിരെ പോക്സോ ആക്റ്റ് പ്രകാരമാണ് കേസെടുത്തത്.



ഇന്നലെ വൈകിട്ട് നാദാപുരം -തലശ്ശേരി സംസ്ഥാന പാതയിൽ ബസ് ഇറങ്ങി ചാലപ്പുറം റോഡിലേക്ക് നടന്ന് പോവുകയായിരുന്നു രണ്ട് വിദ്യാർത്ഥിനികൾ . ഈ സമയത്ത് കാറിൽ എത്തിയ അനസ് വസ്ത്രം മാറ്റി ലൈംഗിക പ്രദർശനം നടത്തുകയായിരുന്നു.
കുട്ടികൾ കാറിൻ്റെ നമ്പർ സഹിതം നാദാപുരം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് രാത്രി തന്നെ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
Youth remanded for displaying nudity in a parked car on Chalappuram road