പുറമേരി: (nadapuram.truevisionnews.com) പുറമേരിയിൽ മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു. ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ സിറ്റിപ്പാലം ജംഗ്ഷനാണ് പ്രകാശിതമായത്.
കുറ്റ്യാടി എം.എൽ.എ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. വി.കെ.ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു.



വാർഡ് കൺവീനർ അമീർ കെ.പി സ്വാഗതം പറഞ്ഞു. കെ.പി ബാലൻ, ദിലീപ് പെരുമുണ്ടച്ചേരി, മുഹമ്മദ് വി.കെ. ജാഫർ നരിക്കാട്ടേരി തുടങ്ങിയവർ പങ്കെടുത്തു
minimast light is switched on purameri