വാണിമേൽ:(nadapuram.truevisionnews.com)വാണിമേൽ ഗ്രാമ പഞ്ചായത്തിലെ മലയോരത്ത് തേങ്ങ മോഷണവും, കൃഷി നശിപ്പിക്കലും വ്യാപകം .ഇത് തടയാൻ പോലീസും, കർഷക സ്നേഹികളും ഇടപെടണമെന്ന് വാണിമേൽ പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘം കമ്മിറ്റി ആവശ്യപ്പെട്ടു .
വടകര സ്വദേശിയായ മോഹനൻ മാസ്റ്ററുടെ സ്ഥലത്തു നിന്നാണ് കഴിഞ്ഞ ദിവസംനൂറുകണക്കിന് തേങ്ങ മോഷണം പോയതും നിരവധി വാഴകൾ നശിപ്പിക്കുകയും ചെയ്തത്. മറ്റു ചില കർഷകർക്കും സമാന അനുഭവങ്ങൾ ഉണ്ടായി. കർഷകരുടെ കൃഷിയിടങ്ങൾ ദൂരത്തായതിനാൽ സ്ഥിരമായി എത്തിപ്പെടാൻ കഴിയാത്ത അവസ്ഥ മുതലെടുത്താണ് കളവു നടന്നത്.



നേരത്തെ ഇത്തരം സംഭവങ്ങൾ ഉണ്ടായപ്പോൾ സർവ്വകക്ഷികളുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലാണ് മോഷണങ്ങൾ തടയാൻ സഹായിച്ചത്.കളവു നടന്ന സ്ഥലം സ്വതന്ത്ര കർഷക സംഘംത്തിന്റെ നേതൃത്വത്തിൽ മുസ്ലിം ലീഗ് പ്രസിഡന്റ് എം. കെ. മജീദ്, എസ്. കെ. എസ് നേതാക്കളായ സി. വി. മൊയ്‌ദീൻ ഹാജി, കെ. കെ. മജീദ്, ടി. സി. അന്ത്രു, അമ്മദ് കുട്ടി മുളിവയൽ എന്നിവർ സന്ദർശിച്ചു
Coconut theft and destruction of crops in Vanimel should be stopped Independent Farmers' Association