നാദാപുരം: (nadapuram.truevisionnews.com) ജനാധിപത്യ രീതിയിലുള്ള പ്രകടനങ്ങൾക്കും സമരങ്ങൾക്കും എതിരെയുള്ള നാദാപുരം പോലീസിൻ്റെ നടപടി ഏകപക്ഷീയമെന്ന് യുഡിഎഫ്. പ്രതിഷേധങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്ന നാദാപുരം പോലീസിൻ്റെ ഏകപക്ഷീയ നടപടി അവസാനിപ്പിക്കണമെന്ന് യു ഡി എഫ് നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.
ഇടതു പാർട്ടികൾ എന്ത് നടത്തിയാലും കേസ് എടുക്കാതിരിക്കുകയും യുഡിഎഫ് നടത്തുന്ന ചെറിയ ജാഥകൾക്ക് പോലും കേസെടുക്കുകയും ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് യോഗം കുറ്റപ്പെടുത്തി. 23ന് കോഴിക്കോട് നടക്കുന്ന യുഡിഎഫ് കലക്ടറേറ്റ് മാർച്ച് വിജയിപ്പിക്കാൻ തിരുമാനിച്ചു.



ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു.ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ. എ സജീവൻ, കെ കെ നവാസ്,മുഹമ്മദ് ബംഗ്ലത്ത്, മോഹൻ പാറക്കടവ്, എൻ കെ മൂസ, അബ്ദുല്ല വയലോളി, പി കെ ദാമു മാസ്റ്റർ, എം പി ജാഫർ മാസ്റ്റർ, ടി എം വി ഹമീദ് തുടങ്ങിയവർ സംസാരിച്ചു
UDF says Nadapuram police action against demonstrations and protests is unilateral