വളയം: വളയത്ത് പകർച്ചവ്യാതികൾ കൂടി വരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുമായി ആരോഗ്യ വകുപ്പ്. വളയം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാണിജന്യ രോഗ നിർണയ ക്യാമ്പും പരിശോധനയും നടത്തി. ജില്ലാ മെഡിക്കൽ ഓഫീസ് മിസ്റ്റ് ടീമിന്റെ സഹായത്തോടെയാണ് അതിഥി തൊഴിലാളികൾക്കുള്ള പരിശോധന ക്യാമ്പ് നടത്തിയത്.
ക്യാമ്പിൽ മലമ്പനി, മന്ത് രോഗം കണ്ടെത്തുന്നതിനുള്ള രക്ത പരിശോധനയും കുഷ്ടരോഗ നിർണയവുമായി ബന്ധപ്പെട്ട് തൊലിപ്പുറത്തുള്ള പാടുകളുടെ പരിശോധനയും നടത്തി. മിസ്റ്റ് ടീം ഡോക്ടർ ജഫ്രിക് ത്വക്ക് രോഗ പരിശോധനയും ബോധവൽക്കരണവും നൽകി. വളയം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ താമസിക്കുന്ന 68 അതിഥി തൊഴിലാളികൾ ക്യാമ്പിൽ പങ്കെടുത്തു.
അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ പകർച്ച വ്യാധികൾക്ക് കാരണമാകാത്ത രീതിയിൽ വൃത്തിയായി സംരക്ഷിക്കണം എന്നും അല്ലാത്തവർക്കെതിരെ പൊതുജനാരോഗ്യ നിയമം അനുസരിച്ചു നടപടികൾ ഉണ്ടാകുമെന്നും കെട്ടിട ഉടമകൾക്ക് മുന്നറിയിപ്പ് നൽകി. മിസ്റ്റ് ടീമിലെ ജെഎച്ച്ഐമാരായ ബിജില, നീതു എന്നിവർ അതിഥി തൊഴിലാളികൾക്കുള്ള രക്ത പരിശോധന നടത്തി. വളയം സിച്ച്‌സിയിലെ ജെഎച്ച്‌ഐമാരായ സുരേഷ് വി.പി, അഞ്ജിത ഹരിദാസ്.പി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Insect borne disease prevention; Health Department conducts inspection camp for guest workers