---
title: "ചാരായ വാറ്റ് ... വളയം എളമ്പയിൽ എക്സൈസ് റെയിഡ്; 1200 ലിറ്റർ വാഷ് കണ്ടെത്തി"
english_title: "Excise raid on Valayam Elampa; 1200 wash found"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/30346/excise-raid-on-valayam-elampa-1200-wash-found"
published_at: "2022-03-07T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62260df3b3768_charayam.jpg"
keywords: []
---

# ചാരായ വാറ്റ് ... വളയം എളമ്പയിൽ എക്സൈസ് റെയിഡ്; 1200 ലിറ്റർ വാഷ് കണ്ടെത്തി

> **Lead Summary:** **നാദാപുരം: **എക്സൈസ് റെയിഞ്ചു പാർട്ടി കോഴിക്കോട് എക്സൈസ് ഇന്റലിജെൻസ് ബ്യൂറോയുമായി ചേർന്നു ഇന്ന് വടകര താലൂക്കിൽ വളയം വില്ലേജിൽ എളമ്പ പൊരുന്നൻപിലാവ് മേഖലയിൽ നടത്തിയ വ്യാപകമായ റെയിഡിൽ പൊരുന്നൻ പിലാവിൽ നിന്നും എളമ്പയിലേക്ക് ഒഴുകുന്ന പുഴയരികിൽ വ്യാജ വാറ്റ് നിർമാണത്തിനായി പാകപ്പെടുത്തിയ 1200 ലിറ്റർ വാഷ് കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്തു.

## Article Content

**നാദാപുരം: **എക്സൈസ് റെയിഞ്ചു പാർട്ടി കോഴിക്കോട് എക്സൈസ് ഇന്റലിജെൻസ് ബ്യൂറോയുമായി ചേർന്നു ഇന്ന് വടകര താലൂക്കിൽ വളയം വില്ലേജിൽ എളമ്പ പൊരുന്നൻപിലാവ് മേഖലയിൽ നടത്തിയ വ്യാപകമായ റെയിഡിൽ പൊരുന്നൻ പിലാവിൽ നിന്നും എളമ്പയിലേക്ക് ഒഴുകുന്ന പുഴയരികിൽ വ്യാജ വാറ്റ് നിർമാണത്തിനായി പാകപ്പെടുത്തിയ 1200 ലിറ്റർ വാഷ് കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്തു.

നാദാപുരം റേഞ്ച് ഓഫീസിലെ CR NO: 27/2022 ആയി രജിസ്റ്റർ ചെയ്തു.നാദാപുരം എക്സൈസ് പ്രിവന്റീവ് ഓഫീസർ എ.കെ ശ്രീജിത്തിന്റെയും, I B പ്രിവന്റീവ് ഓഫീസർ പ്രമോദ് പുളിക്കൂലിന്റെയും നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ജയൻ. കെ. കെ,വിജയൻ വി. സി ,രജിലാഷ് ഇ. വി സിനീഷ്. കെ, അരുൺ എം എന്നിവർ റെയിഡിൽ പങ്കെടുത്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/30346/excise-raid-on-valayam-elampa-1200-wash-found)