നാദാപുരം : (nadapuram.truevisionnews.com) ഭാരത് സേവക് സമാജ് പുരസ്കാര ജേതാവും എഴുത്തുകാരനും, സാംസ്കാരിക പ്രവർത്തകനുമായ എകെ പീതാംബരന് നാളെ കല്ലാച്ചിയിൽ സ്വീകരണം നൽകും. നാളെ വൈകീട്ട് മൂന്ന് മണിക്ക് കല്ലാച്ചി പ്രോവിഡൻസ് സ്കൂളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പുരോഗമന കലാ സാഹിത്യ സംഘം നാദാപുരം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി പുകസ ജില്ലാ സെക്രട്ടറി ഡോ: യു ഹേമന്ദ് കുമാർ ഉദ്ഘാടനം ചെയ്യും. ഇന്ത്യ ഇന്നലെ ഇന്ന് എന്ന പീതാംബരൻ മാസ്റ്ററുടെ പുസ്തകത്തെ അടിസ്ഥാനമാക്കി നടക്കുന്ന പുസ്തക ചർച്ച പുകസ ജില്ലാ വൈസ് പ്രസിഡണ്ട് അനിൽ ആയഞ്ചേരി ഉദ്ഘാടനം ചെയ്യും .



സാഹിത്യ - സാംസ്കാരിക - രാഷ്ട്രീയ രംഗത്തെ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കും
Book discussion AK Peethambaran will be honored tomorrow in Kallachi