പാറക്കടവ്: (nadapuram.truevisionnews.com) മലബാർ ആർടസ് ആൻ്റ് സയൻസ് കോളേജിൽ 2022-25 വർഷ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ശ്രദ്ധേയമായി . ചടങ്ങിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥിനികൾക്കും കോഴ്സ് കംപ്ലീഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മലബാർ ഫൗണ്ടേഷൻ ചെയർമാൻ സുപ്പി നരിക്കാട്ടേരി ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രിൻസിപ്പൽ ഡോ. എൻ. സി ഷൈന അദ്ധ്യക്ഷത വഹിച്ചു. മൊകേരി ഗവ. കോളേജ് പ്രിൻസിപ്പൽ കെ. കെ. അഷറഫ് മുഖ്യാതിഥിയായി. ഫുഡ് ടെക്നോളജി തലവൻ എ. അർജ്ജുൻ സ്വാഗതം പറഞ്ഞു.
മലബാർ ഫൗണ്ടേഷൻ മാനേജർ ബംഗ്ലത്ത് മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി അമയ അശോക്, ശ്രീജകുമാരി, അഞ്ജലി ഭാസ്ക്കർ, രതീഷ് ഒ എന്നിവർ സംസാരിച്ചു. കോളേജ് യൂണിയൻ അഡ്വൈസർ അബ്‌ദുൾ ബാരി നന്ദി പറഞ്ഞു. തുടർന്ന് കലാപരിപാടിയും നടന്നു
Graduation ceremony held at Malabar Arts and Science College