നാദാപുരം: (nadapuram.truevisionnews.com)തകർന്ന റോഡിലൂടെ മനുഷ്യ ജീവന് ഭീഷണിയായുള്ള സ്വകാര്യ ബസുകളുടെ മത്സരയോട്ടം പ്രതിഷേധാർഹമെന്ന് യൂത്ത് കോൺഗ്രസ്. കല്ലാച്ചി -നാദാപുരം തകർന്ന റോഡിൽ ബസുകൾ മത്സരയോട്ടം നടത്തുന്നതിൽ പ്രതിഷേധിച്ച് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങി.
കഴിഞ്ഞ ദിവസം കുറ്റ്യാടി -കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തെ തുടർന്ന് മരുതോങ്കരയിലെ ഒരു വിദ്യാർത്ഥി കൂടി മരണപ്പെട്ട സാഹചര്യത്തിലാണ് നാദാപുരം -കല്ലാച്ചി റോഡിൻ്റെ ശോചനീയാവസ്ഥയിലും പ്രതിഷേധിച്ച് കല്ലാച്ചിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. സമരം കെ. പി. സി. സി രാഷ്ട്രീയ കാര്യ സമിതിയംഗം എൻ. സുബ്രമണ്യൻ ഉദ്ഘാടനം ചെയ്തു.



മന്ത്രിയാണ് പൊതുമരാമത്ത് കൈകാര്യം ചെയ്യുന്നതെന്നും കേരളത്തിലെ ഇടതുപക്ഷ ഭരണം എല്ലാ മേഖലയിലും അമ്പേ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് അനസ് നങ്ങാണ്ടി അധ്യക്ഷ വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ്: പ്രസിഡണ്ട് എസ്. സുനന്ദ്,ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ പാറക്കടവ്,നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് പി. സാജിദ് , അർജുൻ കായക്കൊടി എന്നിവർ സംസാരിച്ചു.
Youth Congress says private bus racing on damaged road is objectionable