പാറക്കടവ്: (nadapuram.truevisionnews.com)ജനവാസ കേന്ദ്രമായ നെല്ലിക്കാ പറമ്പ് ഇരുന്നലാട് കുന്നിലെ ചെങ്കൽ ഖനനം നിർത്തി വെക്കണമെന്ന് കർഷക സംഘം കുറുവന്തേരി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
കുറുവന്തേരി വി.ദാമു മാസ്റ്റർ നഗറിൽ നടന്ന സമ്മേളനം കർഷക സംഘം നാദാപുരം ഏരിയാ സിക്രട്ടറി എം.എം അശോകൻ ഉദ്ഘാടനം ചെയ്തു. . സ്വാഗത സംഘം കൺവീനർ എൻ കുമാരൻ സ്വാഗതം പറഞ്ഞു. കെ.പി മോഹൻദാസ് . കെ.പി.മഹിജ,ഇ.പി. നിജിലേഷ് എന്നിവർ പ്രസീഡിയ മായി പ്രവർത്തിച്ചു.



സി.പി.ഐ.എം കുറുവന്തേരി ലോക്കൽ സ്ക്രട്ടറി .കെ .പി കുമാരൻ, കർഷക സംഘം ഏരിയാ കമ്മറ്റി മെമ്പർമാരായ പി.കെ.ശിവദാസൻ , വി.കെ .രവി , എം ശേഖരൻ മാസ്റ്റ്ർ , പി.സുരേന്ദ്രൻ , ജെ.കെ.മഹിജ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
പ്രസിഡണ്ട് കെ.പി.മോഹൻദാസ്, വൈ:പ്രസിഡൻ്റ്മാർ എൻ. നാണു, കെ. ബീജ, സെക്രട്ടറി പി .പി.അനൂപ് കുമാർ, ജോയിന്റ് സിക്രട്ടറിമാർ കെ.ടി.കെ.ഷൈനി,ഇ.പി. നിജിലേഷ്, ട്രഷറർ വി.കെ.ബിജു എന്നിവർ ഭാരവാഹികളായി
Farmers' group Kuruvantheri regional meeting demands halt to red stone mining in Irannalad hill