---
title: "പരീക്ഷ : വിദ്യാർത്ഥികളുടെ ആശങ്കയകറ്റണം -കെ.എച്ച് എസ് ടി യു "
english_title: "Exam: Students' concerns should be allayed - KHSTU"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/30375/exam-students-concerns-should-be-allayed-khstu"
published_at: "2022-03-07T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622627068fa7d_khstu.jpg"
keywords: []
---

# പരീക്ഷ : വിദ്യാർത്ഥികളുടെ ആശങ്കയകറ്റണം -കെ.എച്ച് എസ് ടി യു 

> **Lead Summary:** **നാദാപുരം: **മിക്ക വിഷയങ്ങളിലും പാഠഭാഗങ്ങൾ പഠിപ്പിക്കാൻ ഇനിയും ബാക്കിയിരിക്കെ എസ് എസ് എൽ സി, ഹയർ സെക്കന്ററി മോഡൽ പരീക്ഷകളും വാർഷികപരീക്ഷകളും അഭിമുഖീകരിക്കേണ്ടി വരുന്നതിൽ വിദ്യാർത്ഥികൾ തികഞ്ഞ ആശങ്കയിലാണെന്നും ആശങ്കയകറ്റാൻ സത്വര നടപടികൾ കൈക്കൊള്ളണമെന്നും നാദാപുരം സബ് ജില്ല കെ.എച്ച് എസ് ടി യു കൗൺസിൽ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം: **മിക്ക വിഷയങ്ങളിലും പാഠഭാഗങ്ങൾ പഠിപ്പിക്കാൻ ഇനിയും ബാക്കിയിരിക്കെ എസ് എസ് എൽ സി, ഹയർ സെക്കന്ററി മോഡൽ പരീക്ഷകളും വാർഷികപരീക്ഷകളും അഭിമുഖീകരിക്കേണ്ടി വരുന്നതിൽ വിദ്യാർത്ഥികൾ തികഞ്ഞ ആശങ്കയിലാണെന്നും ആശങ്കയകറ്റാൻ സത്വര നടപടികൾ കൈക്കൊള്ളണമെന്നും നാദാപുരം സബ് ജില്ല കെ.എച്ച് എസ് ടി യു കൗൺസിൽ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

വാണിൽ ക്രസന്റ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ എൻ.കെ. മൂസ മാസ്റ്റർ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഡോ.എം.കെ.മുനീർ അധ്യക്ഷം വഹിച്ചു. എൻ. ബഷീർ, അസീസ് നരിക്കലക്കണ്ടി, ജഅഫർ വാണിമേൽ, അൻവർ അടുക്കത്ത് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം.എം. മുഹമ്മദ് സ്വാഗതവും കെ.കെ. നവാസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/30375/exam-students-concerns-should-be-allayed-khstu)