---
title: "ഓർമ്മ തിരയിളക്കം; ഹൈദരലി തങ്ങളുടെ വേർപ്പാടിൽ നാടെങ്ങും അനുശോചന യോഗങ്ങൾ "
english_title: "Panakkad Hyderali Shihab condolence meetings on their separation."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/30407/panakkad-hyderali-shihab-condolence-meetings-on-their-separation"
published_at: "2022-03-08T07:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6226bdecb4a17_anushochanam.jpg"
keywords: []
---

# ഓർമ്മ തിരയിളക്കം; ഹൈദരലി തങ്ങളുടെ വേർപ്പാടിൽ നാടെങ്ങും അനുശോചന യോഗങ്ങൾ 

> **Lead Summary:** **നാദാപുരം: **പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപ്പാടിൽ നാടെങ്ങും അനുശോചന യോഗങ്ങൾ. വാണിമേൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഭൂമിവാതുക്കലിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ വി.കെ കുഞ്ഞാലി അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം: **പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപ്പാടിൽ നാടെങ്ങും അനുശോചന യോഗങ്ങൾ. വാണിമേൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഭൂമിവാതുക്കലിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ വി.കെ കുഞ്ഞാലി അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ഉദ്ഘാടനം ചെയ്തു.അഷ്റഫ് കൊറ്റാല സ്വാഗതം പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ടി.പ്രദീപ് കുമാർ, എൻ കെ മൂസ, ചാലക്കണ്ടി ജലീൽ, ടി.പി കുമാരൻ, എം.കെ മജീദ് വി.കെ മൂസ, കളത്തിൽ കുഞ്ഞാലി, എസ് വൈ എസ് ഭാരവാഹി തെറ്റത്ത് അഹമദ് മൗലവി, വ്യാപാരി പ്രസിഡണ്ട് കവൂർ ജലീൽ, നാദാപുരം പ്രസ് ക്ലബ് ട്രഷറർ അഷ്റഫ് പടയൻ, വി വി കുഞ്ഞാലി, എൻ കെ ബാലകൃഷ്ണൻ, ഒ.പി മൊയ്തു ഫൈസി, സി.വി മൊയ്തീൻ ഹാജി, അലി കൊൾത്തായ്, കുണ്ടിൽ അമ്മദ്ഹാജി, ഒ മുനീർ എന്നിവർ സംസാരിച്ചു.

വളയം പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ് അധ്യക്ഷനായി. ടി.എം വി ഹമീദ്, എം.ദിവാകരൻ, സി. ചന്ദ്രൻ, പി.കെ ശങ്കരൻ, കെ.ടി കുഞ്ഞി കണ്ണൻ, ടി ടി കെ അമ്മദ് ഹാജി ,ഗ്രാമപഞ്ചായത്ത് മെമ്പർ പി പി സിനി ല തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/30407/panakkad-hyderali-shihab-condolence-meetings-on-their-separation)