---
title: "സ്നേഹാദരം; എം എസ് സി എ സ്കോളർഷിപ്പ് നേടിയ ഹരികൃഷ്ണന് ബി ജെ പിയുടെ അനുമോദനം"
english_title: "BJP congratulates Harikrishnan for winning MSCA scholarship"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/304127/bjp-congratulates-harikrishnan-for-winning-msca-scholarship"
published_at: "2025-07-23T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688070a73195c_bjp.jpg"
keywords: []
---

# സ്നേഹാദരം; എം എസ് സി എ സ്കോളർഷിപ്പ് നേടിയ ഹരികൃഷ്ണന് ബി ജെ പിയുടെ അനുമോദനം

> **Lead Summary:** **നാദാപുരം: ** ഫിസിക്സ് വിഷയത്തിൽ ഗവേഷണത്തിന് യൂറോപ്യൻ യൂനിയൻ ഏർപ്പെടുത്തിയ മേരി സ്കോഡോ വിച്ച് ക്യൂറി ആക്ഷൻസ് (എം എസ് സി എ) സ്കോളർഷിപ്പിന് അർഹനായ ഹരികൃഷ്ണൻ എ സി യെ അനുമോദിച്ചു. ബി.ജെ.പി നാദാപുരം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത് .ബി.ജെ.പി നാദാപുരം മണ്ഡലം ജനറൽ സെക്രട്ടറി രവി വെള്ളൂർ ഉപഹാരം നൽകി.

## Article Content

**നാദാപുരം: ** ഫിസിക്സ് വിഷയത്തിൽ ഗവേഷണത്തിന് യൂറോപ്യൻ യൂനിയൻ ഏർപ്പെടുത്തിയ മേരി സ്കോഡോ വിച്ച് ക്യൂറി ആക്ഷൻസ് (എം എസ് സി എ) സ്കോളർഷിപ്പിന് അർഹനായ ഹരികൃഷ്ണൻ എ സി യെ അനുമോദിച്ചു. ബി.ജെ.പി നാദാപുരം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത് .ബി.ജെ.പി നാദാപുരം മണ്ഡലം ജനറൽ സെക്രട്ടറി രവി വെള്ളൂർ ഉപഹാരം നൽകി.

മണ്ഡലം ജനറൽ സെക്രട്ടറി മത്തത്ത് ചന്ദ്രൻ ഹരികൃഷ്ണന് പൊന്നാട അണിയിച്ചു . പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് നാദാപുരം, ബാബു സി.ടി.കെ, സജീവൻ ഈയ്യങ്കോട്, ഉണ്ണി ആവോലം, പങ്കജാക്ഷൻ എന്നിവർ പങ്കെടുത്തു . പേരോട് ഹയർ സെക്കഡറി സ്കൂളിൽ നിന്ന് വിരമിച്ച സതീശൻ പുതിയോട്ടിലിൻ്റെയും റീജ എസിൻ്റെയും മകനാണ് ഹരികൃഷ്ണൻ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/304127/bjp-congratulates-harikrishnan-for-winning-msca-scholarship)