---
title: "വെളിച്ചെണ്ണ വിലക്കുറവിൽ; ജനങ്ങൾ ആഗ്രഹിക്കുന്ന ഉത്പന്നം നൽകാനുള്ള നടപടി സ്വീകരിക്കും - മന്ത്രി ജി ആർ അനിൽ"
english_title: "Minister G.R. Anil visited the ration shop and Supplyco outlet"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/304630/minister-gr-anil-visited-the-ration-shop-and-supplyco-outlet"
published_at: "2025-07-25T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688393626abeb_anilmathri.jpg"
keywords: []
---

# വെളിച്ചെണ്ണ വിലക്കുറവിൽ; ജനങ്ങൾ ആഗ്രഹിക്കുന്ന ഉത്പന്നം നൽകാനുള്ള നടപടി സ്വീകരിക്കും - മന്ത്രി ജി ആർ അനിൽ

> **Lead Summary:**  **കല്ലാച്ചി : **ഓണത്തിന് സ്പെഷ്യലായി വെളിച്ചെണ്ണ വിലകുറച്ചു കൊടുക്കുന്ന നടപടി സപ്ലൈകോ വഴി പൊതുവിതരണ വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജിആർ അനിൽ.

## Article Content

 **കല്ലാച്ചി : **ഓണത്തിന് സ്പെഷ്യലായി വെളിച്ചെണ്ണ വിലകുറച്ചു കൊടുക്കുന്ന നടപടി സപ്ലൈകോ വഴി പൊതുവിതരണ വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജിആർ അനിൽ.

കേരളത്തിലെ കേരഫണ്ട് അടക്കം ഗവണ്മെന്റിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ ആണെങ്കിലും സഹകരണ പ്രസ്ഥാനങ്ങളുടെ സ്ഥാപനങ്ങൾ ആണെങ്കിലും ഇത്തരമൊരു ഘട്ടത്തിൽ അവരുടെ ഉത്പാദന കേന്ദ്രങ്ങളിൽ വെളിച്ചെണ്ണയുടെ വില കുറക്കാൻ തയ്യാറാകണമെന്നതിലൂടെയാണ് ഈ സമയത്ത് ജനങ്ങൾക്ക് ചെയ്യാൻ കഴിയുന്ന സഹായമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. റേഷൻ കടയിലും സപ്ലൈകോ ഔട്ട്ലെറ്റിലും സന്ദർശനം നടത്തിയ ശേഷമായിരുന്നു മന്ത്രി ജിആർ അനിൽ മാധ്യമങ്ങളോട് സംസാരിച്ചത് .

റേഷൻ വാങ്ങാത്ത ആളുകളെ പട്ടികയിൽ നിന്ന് പുറത്താക്കുന്നത്തിൽ ഔദ്യോഗികമായ കത്ത് വന്നിട്ടില്ല. മുൻഗണന വിഭാഗത്തിന്റെ 98.5 % ആളുകൾ തസ്തികയിൽ പങ്കെടുക്കും ബാക്കിയുള്ളവരുടെ വിവരം കിട്ടിയാൽ അതനുസരിച്ചു തീരുമാനമെടുക്കും.

കോഴിക്കോട് ഭാഗത്തു മട്ട അരി ഒഴിവാക്കി സാധാരണയുള്ള പുഴുക്കലരി നല്കാൻ പറഞ്ഞു ആളുകൾ അഭിപ്രായപ്പെട്ടു. മട്ട ആവശ്യമുള്ള മലയോര മേഖലയിൽ അത് നൽകും. ജനങ്ങൾ ആഗ്രഹിക്കുന്ന ഉത്പന്നം കൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വടകര താലൂക്കിലെ കല്ലാച്ചിയിലുള്ള എആർഡി 174 നമ്പർ റേഷൻ കടയിൽ മന്ത്രി സന്ദർശനം നടത്തി. സാധനങ്ങളുടെ ലഭ്യതയും ഗുണമേന്മയും മന്ത്രി പരിശോധിച്ചു. പൊതുജനങ്ങളുമായി മന്ത്രി നേരിട്ട് അഭിപ്രായങ്ങൾ കേട്ടു. മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളാണ് റേഷൻ കടകളിൽ നിന്ന് ലഭിക്കുന്നത് എന്ന് പൊതുജനങ്ങൾ അഭിപ്രായപ്പെട്ടു. കക്കട്ടിലെ സപ്ലൈകോ സൂപ്പർമാർക്കറ്റും മന്ത്രി സന്ദർശിച്ചു.അവശ്യസാധനങ്ങളുടെ ലഭ്യത പരിശോധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/304630/minister-gr-anil-visited-the-ration-shop-and-supplyco-outlet)