---
title: " ഷീ കെയർ പദ്ധതി; പെൺകുട്ടികളുടെ ആരോഗ്യം ഉറപ്പാക്കാൻ നാദാപുരത്ത് നാളെ മെഡിക്കൽ ക്യാമ്പ് "
english_title: "She Care project Medical camp to be held at four centers tomorrow to ensure the health of girls"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/305885/She-Care-project-Medical-camp-to-be-held-at-four-centers-tomorrow-to-ensure-the-health-of-girls-new"
published_at: "2025-08-01T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688c8d6145ce3_camp.jpg"
keywords: []
---

#  ഷീ കെയർ പദ്ധതി; പെൺകുട്ടികളുടെ ആരോഗ്യം ഉറപ്പാക്കാൻ നാദാപുരത്ത് നാളെ മെഡിക്കൽ ക്യാമ്പ് 

> **Lead Summary:** **നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ഷീ കെയർ പദ്ധതിയുടെ ഭാഗമായി പെൺകുട്ടികൾക്കായി നാളെ 'ഗേൾ കോഡ്' മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. പത്ത് മുതൽ പത്തൊൻപത് വയസ്സുവരെയുള്ള പെൺകുട്ടികളുടെ ആരോഗ്യം ഉറപ്പുവരുത്താനായി നാല് കേന്ദ്രങ്ങളിലാണ് ക്യാമ്പ് നടത്തുന്നത്.

## Article Content

**നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ഷീ കെയർ പദ്ധതിയുടെ ഭാഗമായി പെൺകുട്ടികൾക്കായി നാളെ 'ഗേൾ കോഡ്' മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. പത്ത് മുതൽ പത്തൊൻപത് വയസ്സുവരെയുള്ള പെൺകുട്ടികളുടെ ആരോഗ്യം ഉറപ്പുവരുത്താനായി നാല് കേന്ദ്രങ്ങളിലാണ് ക്യാമ്പ് നടത്തുന്നത്.

പെൺകുട്ടികളുടെ മാനസികാരോഗ്യം, ശാരീരിക ആരോഗ്യം, വ്യക്തി ശുചിത്വം, പഠനത്തിൽ താല്പര്യക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്ക് ക്യാമ്പിൽ മാർഗ്ഗനിർദേശം നൽകുന്നതാണ്. ഹീമോഗ്ലോബിൻ പരിശോധിച്ചു ചികിത്സ ആവശ്യമായവർക്ക് തുടർ ചികിത്സയും നടത്തുന്നതാണ്.

ചീറോത്ത് എംഎൽപി സ്കൂൾ കേന്ദ്രത്തിൽ രണ്ട് മൂന്ന് വാർഡിലെ വിദ്യാർത്ഥികളും കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ 10,18 വാർഡിലെ വിദ്യാർത്ഥികളും വാർഡുകളും നാദാപുരം മോയിൻകുട്ടി അക്കാദമി കേന്ദ്രത്തിൽ 15,19,20 വാർഡിലെ വിദ്യാർത്ഥികളും നരിക്കാട്ടേരി 174ാം നമ്പർ അങ്കണവാടിയിൽ 11, 12 വാർഡിലെ വിദ്യാർത്ഥികളും പ്രതിനിധികളുമാണ് പങ്കെടുക്കേണ്ടത്. മറ്റ് വാർഡുകളിലെ ഗേൾ കോഡ് ആരോഗ്യ ക്യാമ്പ് ഓഗസ്റ്റ് 9,16 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/305885/She-Care-project-Medical-camp-to-be-held-at-four-centers-tomorrow-to-ensure-the-health-of-girls-new)