---
title: "നാദാപുരം കൃഷി ഓഫീസർ സജീറ സി ചാത്തോത്തിന് അവാർഡ്‌ "
english_title: "Award to Nadapuram Agriculture Officer Sajeera C Chathoth"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/30600/award-to-nadapuram-agriculture-officer-sajeera-c-chathoth"
published_at: "2022-03-09T08:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622816c1a33b2_award sajeera.jpg"
keywords: []
---

# നാദാപുരം കൃഷി ഓഫീസർ സജീറ സി ചാത്തോത്തിന് അവാർഡ്‌ 

> **Lead Summary:** **നാദാപുരം :** ഗ്രാമപഞ്ചായത്ത്‌ കൃഷി ഓഫീസർ സജീറ സി ചാത്തോത്ത്‌ പച്ചക്കറി വികസന പദ്ധതി പ്രകാരം ജില്ലയിലെ മികച്ച രണ്ടാമത്തെ കൃഷിഓഫീസർക്കുള്ള അവാർഡ്‌ ലഭിച്ചു.

## Article Content

**നാദാപുരം :** ഗ്രാമപഞ്ചായത്ത്‌ കൃഷി ഓഫീസർ സജീറ സി ചാത്തോത്ത്‌ പച്ചക്കറി വികസന പദ്ധതി പ്രകാരം ജില്ലയിലെ മികച്ച രണ്ടാമത്തെ കൃഷിഓഫീസർക്കുള്ള അവാർഡ്‌ ലഭിച്ചു.

സംസ്ഥാനകർഷക ക്ഷേമ വകുപ്പാണ് 2020-21 വർഷത്തെ മികച്ച കൃഷി ഓഫീസർക്കുള്ള ജില്ലാതല പുരസ്കാരം നൽകുന്നത്. 2019 മുതൽ നാദാപുരത്ത് ജോലി ചെയ്തു വരുന്നു. സോഫ്റ്റ്‌വെയർ എഞ്ചിനീയർ മുഹമ്മദ്‌ അനീസ് വി ഭർത്താവാണ്.മകൾ ഇവ ഐറിൻ. കാർത്തികപ്പള്ളി സ്വദേശിനിയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/30600/award-to-nadapuram-agriculture-officer-sajeera-c-chathoth)