---
title: "പെൺനടത്തം; രാവ് പകലാക്കി വളയത്ത് സത്രീകളുടെ കാൽനട യാത്ര "
english_title: "The night walk in the valayam was organized as part of the International Women's Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/30602/the-night-walk-in-the-valayam-was-organized-as-part-of-the-international-womens-day"
published_at: "2022-03-09T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62281a2452613_Untitled-1.jpg"
keywords: []
---

# പെൺനടത്തം; രാവ് പകലാക്കി വളയത്ത് സത്രീകളുടെ കാൽനട യാത്ര 

> **Lead Summary:** **വളയം : **രാത്രിയെന്താ ഞങ്ങളുടെ കൂടെയല്ലേ...? എന്ന ചോദ്യവുമായി വളയത്ത് സ്ത്രീകളുടെ രാത്രി നടത്തം.അംബേദ്കർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അൻപതോളം സ്ത്രീകളെ പങ്കെടുപ്പിച്ച് രാത്രി നടത്തം സംഘടിപ്പിച്ചു.

## Article Content

**വളയം : **രാത്രിയെന്താ ഞങ്ങളുടെ കൂടെയല്ലേ...? എന്ന ചോദ്യവുമായി വളയത്ത് സ്ത്രീകളുടെ രാത്രി നടത്തം.അംബേദ്കർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അൻപതോളം സ്ത്രീകളെ പങ്കെടുപ്പിച്ച് രാത്രി നടത്തം സംഘടിപ്പിച്ചു.

അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ഭാഗമായാണ് വളയത്ത് നൂറിൽ പരം സ്ത്രീകൾ തെരുവിലിറങ്ങി രാവിനെ പകലാക്കിയത്.സ്ത്രീ ശാക്തീകരണത്തിൻ്റെ ഭാഗമായി പൊതുവിടങ്ങളിൽ രാത്രി കാലത്തും സ്ത്രീ സഞ്ചാരം ഉറപ്പ് വരുത്തുക എന്ന മുദ്രാവാക്യതോടൊപ്പം സ്ത്രീ അമ്മയാണ് സഹോദരിയാണ് ഭാര്യയാണ് എന്ന പതിവ് സങ്കൽപ്പങ്ങളിൽ നിന്നും മാറി സ്ത്രീയെ ഒരു വ്യക്തിത്വം ആയി സമൂഹം അംഗീകരിക്കുക എന്ന സന്ദേശം കൂടെ ഉയർത്തി ആണ് വനിതാ കമ്മിറ്റി ഇങ്ങനെ ഒരു പരിപാടി നടത്തിയത്.

അംബേദ്ക്കർ ആട്സ് ആൻറ് സ്പോട്സ് ക്ലബ് വനിതാ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു രാത്രി നടത്തം. വിദ്യാർത്ഥിനികൾ മുതൽ വയോജനങ്ങൾ വരെ വളരെ ആവേശത്തോടെയാണ് പരിപാടിയിൽ അണിനിരന്നത്.

അംബേദ്കർ ആർട്സ് സ്പോർട്സ്  ആന്‍ഡ്‌ റീഡിംഗ് ക്ലബ് അരുവിക്കര പരിസരത്ത് നിന്നും രാത്രി 8 മണിക്ക് വനിതാ എക്സിക്യൂട്ടിവ് പ്രത്യേക ക്ഷണിതാവ് കെ. കമലാക്ഷി ഫ്ളാഗ് ഓഫ് ചെയ്ത രാത്രി നടത്തിന് വേദിക ക്ലബ് മാരംകണ്ടി, പ്രണവം ക്ലബ് അച്ചംവീട് എന്നിവിടങ്ങളിൽ സ്വീകരണം നൽകി. രാത്രി 10 മണിക്ക് ക്ലബ് പരിസരത്ത് പായസ വിതരണത്തോടെ പരിപാടി സമാപിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/30602/the-night-walk-in-the-valayam-was-organized-as-part-of-the-international-womens-day)