---
title: "വേളത്തിൻ്റെ അഭിമാനങ്ങൾ; ഡോക്ടർമാരും വോളി റഫറിയുമായി തിളങ്ങിയ വനിതകളെ ആദരിച്ചു"
english_title: "Doctors and volleyball referees honored brilliant women"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/30603/doctors-and-volleyball-referees-honored-brilliant-women"
published_at: "2022-03-09T08:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62281ddc79556_Untitled-1.jpg"
keywords: []
---

# വേളത്തിൻ്റെ അഭിമാനങ്ങൾ; ഡോക്ടർമാരും വോളി റഫറിയുമായി തിളങ്ങിയ വനിതകളെ ആദരിച്ചു

> **Lead Summary:** **വേളം : **അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി വേളം ഗ്രാമപഞ്ചായത്തില്‍ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വനിതകളെ ആദരിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**വേളം : **അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി വേളം ഗ്രാമപഞ്ചായത്തില്‍ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വനിതകളെ ആദരിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ ഉദ്ഘാടനം ചെയ്തു.

കാലിക്കറ്റ് യുണിവേഴ്സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ആര്‍.സോണിമ, അറബികില്‍ ഡോക്ടറേറ്റ് നേടിയ എ.കെ സഫീന, മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ച കെ.കെ വിദ്യ, വോളിബോള്‍ സംസ്ഥാന റഫറിയായി തിരെഞ്ഞെടുക്കപ്പെട്ട കെ.എം സുജ എന്നിവരെയാണ് ആദരിച്ചത്.

പരിപാടിയുടെ മുഴുവന്‍ നിയന്ത്രണവും വനിതകള്‍ക്കായിരുന്നു. വില്ലേജ് ഓഫീസര്‍ പി.ഒ ശ്രീജ,ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ നീതു കുര്യാക്കോസ്, മെമ്പര്‍മാരായ സുമ മലയില്‍, തായന ബാലാമണി, കെ.കെ ഷൈനി, കെ.സി. സിത്താര, കെ.എം സുജ, അനീഷ പ്രദീപ്, സി.പി ഫാത്തിമ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/30603/doctors-and-volleyball-referees-honored-brilliant-women)