---
title: "ചിയ്യൂർ എൽ പി സ്‌കൂളിന് പുതിയ കെട്ടിടം പണിതില്ലെങ്കിൽ പ്രത്യക്ഷ സമരം സംഘടിപ്പിക്കും -പി ടി എ പ്രസിഡന്റ് ഇ ഹാരിസ്"
english_title: "PTA President E Harris will organize a direct strike if a new building is not constructed for Chiyyur LP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/306079/pta-president-e-harris-will-organize-a-direct-strike-if-a-new-building-is-not-constructed-for-chiyyur-lp-school"
published_at: "2025-08-02T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688dcff372ba8_hariss.jpg"
keywords: []
---

# ചിയ്യൂർ എൽ പി സ്‌കൂളിന് പുതിയ കെട്ടിടം പണിതില്ലെങ്കിൽ പ്രത്യക്ഷ സമരം സംഘടിപ്പിക്കും -പി ടി എ പ്രസിഡന്റ് ഇ ഹാരിസ്

> **Lead Summary:** **നാദാപുരം: **ചിയ്യൂർ എൽ പി സ്‌കൂൾ മാനേജർ ശ്രീജിത്ത് ചെറുവലത്ത് പി ടി എ ജനറൽബോഡി യോഗത്തിൽ കടന്നുകയറി അനാവശ്യമായ ഇടപെടൽ നടത്തുകയാണെന്ന് പി ടി എ പ്രസിഡന്റ് ഇ ഹാരിസ്. പി ടി എ എക്സ് ഒഫീഷ്യോ അംഗം മാത്രമായ ഇദ്ദേഹം നിലവിലെ പ്രസിഡന്റിനെ അംഗീകരിക്കില്ലെന്നും, മാനേജർ പറയുന്നത് കേൾക്കുന്ന ആൾ പ്രസിഡന്റായി വന്നാൽ മാത്രമേ അംഗീകരിക്കുകയുള്ളൂ എന്നുമുള്ള തിട്ടൂരം ഇറക്കിയതോടെ യോഗത്തിനെത്തിയ രക്ഷിതാക്കൾ കൂട്ടമായി ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു.

## Article Content

**നാദാപുരം: **ചിയ്യൂർ എൽ പി സ്‌കൂൾ മാനേജർ ശ്രീജിത്ത് ചെറുവലത്ത് പി ടി എ ജനറൽബോഡി യോഗത്തിൽ കടന്നുകയറി അനാവശ്യമായ ഇടപെടൽ നടത്തുകയാണെന്ന് പി ടി എ പ്രസിഡന്റ് ഇ ഹാരിസ്. പി ടി എ എക്സ് ഒഫീഷ്യോ അംഗം മാത്രമായ ഇദ്ദേഹം നിലവിലെ പ്രസിഡന്റിനെ അംഗീകരിക്കില്ലെന്നും, മാനേജർ പറയുന്നത് കേൾക്കുന്ന ആൾ പ്രസിഡന്റായി വന്നാൽ മാത്രമേ അംഗീകരിക്കുകയുള്ളൂ എന്നുമുള്ള തിട്ടൂരം ഇറക്കിയതോടെ യോഗത്തിനെത്തിയ രക്ഷിതാക്കൾ കൂട്ടമായി ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു.

പി ടി എ യിൽ വോട്ടവകാശം പോലുമില്ലാത്ത എക്സ് ഒഫീഷ്യോ അംഗം മാത്രമായ മാനേജർക്ക് പി ടി എ പ്രസിഡന്റിനെ മാറ്റാൻ കഴിയില്ലെന്നിരിക്കെ ക്ഷണിക്കപ്പെടാതെ ജനറൽ ബോഡി യോഗത്തിനെത്തി അനാവശ്യ വിവാദത്തിന് തിരികൊളുത്തി സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് വിഘാതം സൃഷ്ടിക്കുയാണെന്ന് ഹാരിസ് ആരോപിച്ചു. സ്കൂളിന്റെ ദൈന്യം ദിന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന മാനേജർക്കെതിരെ വിദ്യാഭ്യാസ മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്ന് പി ടി എ പ്രസിഡന്റ് ഇ ഹാരിസ് പറഞ്ഞു.

കാലപ്പഴക്കത്താൽ ജീർണിച്ച കെട്ടിടങ്ങളുള്ള മേഖലയിലെ ഏക സ്‌കൂളായ ചിയ്യൂർ എൽ പി സ്‌കൂളിന് പുതിയ കെട്ടിടം നിർമിക്കണമെന്ന വർഷങ്ങളായുള്ള പി ടി എ യുടെയും നാട്ടുകാരുടെയും ആവശ്യം മുഖവിലക്കെടുക്കാത്ത മാനേജരുടെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താത്ത പക്ഷം സർക്കാരിനൊക്കൊണ്ട് സ്‌കൂൾ ഏറ്റെടുപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സർവകക്ഷി കൂട്ടായ്മയ്ക്ക് രൂപം നൽകുമെന്നും അടുത്ത ദിവസം തന്നെ സർവ്വ കക്ഷി യോഗം വിളിച്ചു ചേർക്കുമെന്നും പി ടി എ പ്രസിഡന്റ് ഇ ഹാരിസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/306079/pta-president-e-harris-will-organize-a-direct-strike-if-a-new-building-is-not-constructed-for-chiyyur-lp-school)