---
title: "ലിഡറാസ്ഗോ-25; ജിസിസി കെഎംസിസി നേതൃത്വ ക്യാമ്പ് വാണിമേലിൽ സമാപിച്ചു"
english_title: "LeadersGo-25 GCC KMCC leadership camp concludes in Vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/306119/leadersgo-25-gcc-kmcc-leadership-camp-concludes-in-vanimele"
published_at: "2025-08-02T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688e0ed1a892f_fghfghuyi.jpg"
keywords: []
---

# ലിഡറാസ്ഗോ-25; ജിസിസി കെഎംസിസി നേതൃത്വ ക്യാമ്പ് വാണിമേലിൽ സമാപിച്ചു

> **Lead Summary:** **വാണിമേൽ : **ജിസിസി കെഎംസിസി നേതൃത്വ ക്യാമ്പ് വാണിമേലിൽ സമാപിച്ചു. വാണിമേൽ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ലിഡറാസ്ഗോ25 നേതൃത്വ ക്യാമ്പ് പാണക്കാട് മുനവ്വിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

## Article Content

**വാണിമേൽ : **ജിസിസി കെഎംസിസി നേതൃത്വ ക്യാമ്പ് വാണിമേലിൽ സമാപിച്ചു. വാണിമേൽ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ലിഡറാസ്ഗോ25 നേതൃത്വ ക്യാമ്പ് പാണക്കാട് മുനവ്വിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

ശരീഫ് സാഗർ പഠന ക്ലാസിന് നേതൃത്വം നൽകി. ജാഫർ വി.കെ അധ്യക്ഷത വഹിച്ചു. ശരീഫ് ടി.ടി.സ്വാഗതം പറഞ്ഞു.

പൊതു സമ്മേളനം മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ.സുബൈർ ഉദ്ഘാടനം ചെയ്തു. അസ്വ: നജ്മ തബശീറ മുഖ്യ പ്രഭാഷണം നിർവഹിച്ചു. കാസിം ഈനോളി, കെ.കെ. നവാസ്.കെ.പി.മുഹമ്മദ്, എൻ.കെ.മുസ്സ മാസ്റ്റർ, പി.സുരയ്യ ടീച്ചർ, എം.കെ.മജീദ്, അശ്റഫ് കൊറ്റാല.സി.പി.സി ആലിക്കുട്ടി, ബശീർ എം.പി, അജ്മൽ ടി.കെ, ഹമീദ് ചെന്നാട്ട്, കുഞ്ഞമ്മദ് കുനിയിൽ , റഫീഖ് അഹമ്മദ്,കുണ്ടിൽ സൈനബ, കെ.വി.കുഞ്ഞമ്മദ്, ജാഫർ ദാരിമി, അൻഷിഫ് പ്രസംഗിച്ചു.

വാണിമേൽ യൂത്ത് ലീഗ് റെസ്ക്യ ടീമിനുമുള്ള ഉപകരണങ്ങളുടെയും ഖത്തർ കെ.എം.സി സിയുടെയും ദുബൈ കെഎംസിസിയുടെയും സാമ്പത്തിക സഹായങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/306119/leadersgo-25-gcc-kmcc-leadership-camp-concludes-in-vanimele)